അങ്ങനെ AI For Good സമ്മേളനത്തിലെ അനവധി കണ്ടുപിടുത്തങ്ങൾ കണ്ടുകൊണ്ട് ഭാവിയെപ്പറ്റിയോർത്ത് അന്തംവിട്ടു നടക്കുമ്പോഴാണ് മൂന്നു ചൈനക്കാർ ഒരു ടോയ്ലറ്റ് കമ്മോഡിന്റെ മുന്നിൽ നിൽക്കുന്നത് കാണുന്നത്.
ടോയ്ലറ്റിനെന്താ ഈ വീട്ടിൽ കാര്യം? ചോദിച്ചു. അപ്പി ലാബിനു വേണ്ടിയുള്ള കണ്ടുപിടുത്തമാണ്.
ഇപ്പോൾ ലാബിൽ അപ്പി പരിശോധിക്കണണമെങ്കിൽ നമ്മൾ കാര്യം സാധിക്കുന്നത് സാധാരണ കമ്മോഡിലാണ്. അതു പോയി ചാടുന്നത് അപ്പി വെള്ളത്തിലാണ്. ആ വെള്ളത്തിൽ അതിനുമുൻപ് കമ്മോഡ് ഉപയോഗിച്ച ആളുടെ അപ്പിയുടേയോ മൂത്രത്തിന്റെയോ അംശം കാണും. അതിൽ നിന്നുവേണം അപ്പി സ്കൂപ്പ് ചെയ്ത് സാംപ്ലിംഗ് ബോട്ടിലിലാക്കാൻ. നാറ്റക്കേസാണ്.
ഇവിടെയാണ് ചൈനക്കാരന്റെ ബുദ്ധി. നമ്മൾ അപ്പിയിടുന്നത് ഒരു സാംപ്ലിംഗ് ബാഗിലേക്കാണ്. നമ്മൾ ടോയ്ലറ്റ് സീറ്റിൽനിന്നും എഴുന്നേറ്റാലുടൻ ബാഗ് സീൽ ചെയ്തു താഴെ. ഹാൻഡ്സ് ഫ്രീ!
അഞ്ചു ഗ്രാമിനു പകരം അരക്കിലോ അപ്പിസാംപിൾ കൈകാര്യം ചെയ്യേണ്ടിവരുന്ന ലാബ് ടെക്നിഷ്യന്റെ ഒരു പ്രശ്നം ബാക്കിയുണ്ട്. അതിന്റെ ഗവേഷണം നടക്കുന്നുണ്ട്.
ഇത് കണ്ടപ്പോൾ എന്നിലെ ദുരന്തൻ ഉണർന്നു. ദുരന്തകാലത്തെ ഒരു പ്രധാനപ്രശ്നം അപ്പി കൈകാര്യം ചെയ്യുന്നതാണ്. 2018 ലെ പ്രളയകാലത്ത് വീട്ടിലെ ടെറസിൽ പെട്ടവർക്ക് അപ്പിയിടാനുള്ള വിദ്യ ഞാൻ എഴുതിയിരുന്നു.
ഈ യന്ത്രം അവിടെ പെർഫക്ട് ആണ്.
മുരളി തുമ്മാരുകുടി
Leave a Comment