കെ റെയിലിനു പകരം റാപ്പിഡ് റെയിൽ വരുമത്രെ. വരട്ടെ. പേരെന്തുമാകട്ടെ.
കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ 4-6 മണിക്കൂറിൽ എത്താൻ പറ്റുന്ന ഏതെങ്കിലും ഒരു സംവിധാനം മതി.
ഇതൊരു അതിമോഹമൊന്നുമല്ല. 1964 ലാണ് ടോക്യോ ഒസാകാ ബുള്ളറ്റ് ട്രെയിൻ വരുന്നത്. മണിക്കൂറിൽ 210 കിലോമീറ്റർ ആയിരുന്നു വേഗം. 1981 ലാണ് ഫ്രാൻസിലെ ടി ജി വി സ്ഥാപിക്കപ്പെട്ടത്. മണിക്കൂറിൽ 270 കിലോമീറ്റർ ആയിരുന്നു വേഗത.
2008 ൽ മാത്രമാണ് ചൈനയിൽ ഹൈ സ്പീഡ് റെയിൽ വരുന്നത്. മണിക്കൂറിൽ 370 കിലോമീറ്റർ വേഗത.
ഇന്ത്യയിൽ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വരാനുള്ള പണി നടക്കുന്നു. 2029 ആകുമ്പോഴേക്കും കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ ആണ് വേഗത.
ലോകത്ത് ഇരുപതോളം രാജ്യങ്ങളിൽ ഇപ്പോൾ ഹൈസ്പീഡ് റെയിൽ ഉണ്ട്. റെയിൽ ഗതാഗതത്തിന്റെ വേഗത മണിക്കൂറിൽ 600 കിലോമീറ്ററിന് മുകളിലെത്തിക്കാനുള്ള പരീക്ഷണ ഓട്ടങ്ങൾ നടക്കുന്നു.
ഞാൻ ജനിച്ച വർഷമാണ് ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്. എനിക്ക് എഴുപത് വയസ്സാകുമ്പോൾ എങ്കിലും കേരളത്തിൽ ഒരു സെമി ഹൈ സ്പീഡ് റെയിൽ എങ്കിലും ഉണ്ടാകണമെന്ന ആഗ്രഹം അതിമോഹമൊന്നുമല്ല.
എന്ത് പേരിലാണെങ്കിലും കെ റെയിൽ വരും…
മുരളി തുമ്മാരുകുടി


Leave a Comment