ചാറ്റ് GPT വന്ന സമയത്ത് കുട്ടികൾ അതുപയോഗിച്ച് ഹോംവർക്കിലും അസൈൻമെന്റിലും തട്ടിപ്പ് കാണിക്കുന്നു എന്നായിരുന്നു അദ്ധ്യാപകരുടെ പരാതി.
കുട്ടികളുടെ Sop മുതൽ പ്രോജക്റ്റ് റിപ്പോർട്ടിൽ വരെ ചാറ്റ് GPT ഉണ്ടോ എന്നു കണ്ടുപിടിക്കാൻ അവർ വേറെ (AI) പ്രോഗ്രാമുകളുമായി എത്തി. എത്ര ഇരട്ടത്താപ്പാണെന്ന് നോക്കു.
ഇപ്പോൾ അധ്യാപകർ നിർമ്മിതബുദ്ധി ഉപയോഗിച്ച് പഠനനോട്ടുകളും പരീക്ഷചോദ്യങ്ങളും ഉണ്ടാക്കുന്നത് തട്ടിപ്പാണെന്ന് കുട്ടികൾ. ട്യൂഷൻ ഫീസ് തിരിച്ചുതരണമെന്നാണ് ആവശ്യം. ഇപ്പ സമാസമം.
ഇനി വരുന്ന കാലം നിർമ്മിത ബുദ്ധിയുടേതാണ്. അധ്യാപകരും കുട്ടികളും ഡോക്ടർമാരും നേഴ്സുമാരും കള്ളന്മാരും പോലീസുകാരും എല്ലാം നിർമ്മിതബുദ്ധി ഉപയോഗിച്ചേ തീരൂ.
എല്ലാം പറഞ്ഞു കോംപ്ലിമെന്റാക്കുന്നതാണ് ബുദ്ധി!
മുരളി തുമ്മാരുകുടി
Leave a Comment