പെൺകുട്ടികൾക്കിടയിൽ ‘വിവാഹപ്പേടി’ എന്ന് ‘പഠന റിപ്പോർട്ട്.’
വിവാഹ പേടിയൊന്നുമല്ല, നിലവിൽ കേരളത്തിലെ സാഹചര്യത്തിൽ വിവാഹം സ്ത്രീകൾക്ക് മൊത്തത്തിൽ ‘നഷ്ട’മാണ്. വ്യക്തി സ്വാതന്ത്ര്യം കുറയുന്നു, സാന്പത്തിക സ്വാതന്ത്ര്യത്തിൽ വിലക്കുകൾ വരുന്നു, കുട്ടികളെ വളർത്തുന്നതിൻറെയും പ്രായമായവരെ സംരക്ഷിതേണ്ടതിൻറെയും പ്രധാന ഉത്തരവാദിത്തം അവരുടെ തലയിൽ വരുന്നു. കുടുംബത്തിൻറെ ഉത്തരവാദിത്തം കാരണം തൊഴിൽ രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വരുന്നു. ഇതെല്ലാം കണക്കുകൾ പറയുന്നതാണ്. കുടുംബത്തിന് വേണ്ടി ഇത്രയധികം നഷ്ടപ്പെടാനുള്ള ‘ലാഭ’മൊന്നും ഇപ്പോഴത്തെ കേരളത്തിലെ കുടുംബ സാമൂഹ്യ സാഹചര്യം അവർക്ക് നൽകുന്നില്ല.
വിവാഹത്തിൽ ഒരിക്കൽ എത്തിപ്പെട്ടാൽ ഏതെങ്കിലും കാരണവശാൽ പുറത്തുവരാൻ ശ്രമിച്ചാൽ നിയമപരമായും സാമൂഹികമായും അതത്ര എളുപ്പമല്ല. ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള സാഹചര്യമുള്ള പെൺകുട്ടികൾ വിവാഹത്തിന് തയ്യാറാകുന്നില്ല, പ്രത്യേകിച്ചും അറേഞ്ച്ഡ് വിവാഹങ്ങൾക്ക്.
ഇത് പേടിയല്ല, തീരുമാനമാണ്. ഇതിനെ പേടിയെന്നു വിളിക്കുന്നത് അസംബന്ധമാണ്.
മുരളി തുമ്മാരുകുടി
Leave a Comment