പൊതു വിഭാഗം

പൈനാപ്പിൾ വാങ്ങൂ…

പെരുന്പാവൂരിൽ നിന്നും കോട്ടയത്തേക്കോ പാലായിലേക്കോ പോകുന്പോൾ വാഴക്കുളം പ്രദേശത്ത് വണ്ടി നിർത്തി പൈനാപ്പിൾ വാങ്ങുന്നത് എനിക്കൊരു ശീലമാണ്. സാധാരണ ആളുകൾ, വീട്ടമ്മമാരാണ് പ്രധാനമായും, റോഡ് സൈഡിലെ കടകളിൽ പൈനാപ്പിളുമായി ഇരിക്കുന്നത്. വളരെ നിസ്സാരമായ വിലയ്‌ക്ക് നല്ല പൈനാപ്പിൾ അവർ തന്നെ നോക്കി എടുത്തു തരും. എല്ലാ തവണയും ആവശ്യത്തിൽ കൂടുതൽ ഞാൻ വാങ്ങുകയും ചെയ്യും.
 
ഇപ്പോൾ വിളവെടുപ്പിന്റെ കാലമാണ്, കൊറോണ കാരണം സാധാരണ കച്ചവടങ്ങൾ നടക്കില്ല. ശേഖരിച്ചു സംഭരിച്ചുവെക്കാൻ സംവിധാനങ്ങളുമില്ല. നമുക്കുള്ള വിഭവങ്ങളെല്ലാം അവ ഉപയോഗിക്കേണ്ട സമയത്ത് പാഴായി പോകുന്നത് എത്ര വിഷമമാണ്.
 
നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ പറഞ്ഞ് എല്ലാവരും കൂടി ഒരു ഓർഡർ കൊടുക്കൂ. കൊടുക്കാൻ പറ്റാത്തവർ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്താലും മതി. വാങ്ങുന്നവർക്കും പോസ്റ്റ് ഷെയർ ചെയ്യാം.
ഈ സമയത്ത് നമ്മുടെ കർഷകരുടെ കൂടെ നിൽക്കണം നമ്മൾ.
 
മുരളി തുമ്മാരുകുടി
 

Leave a Comment