പൊതു വിഭാഗം

പരിസ്ഥിതിയും വികസനവും: നാളെ ഫേസ്ബുക്ക് ലൈവ്

പരിസ്ഥിതിയും വികസനവും ഒന്നിനെതിരെ നിൽക്കുന്ന വിഷയങ്ങൾ ആണെന്നാണ് ആളുകൾ പൊതുവെ ധരിച്ചിരുന്നത്. എന്നാൽ പരിസ്ഥിതിയെ അറിയാതെയുളള വികസനം ദുരന്തങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ മലയാളികൾക്ക് ഇപ്പോൾ സംശയമില്ല. ഹൈറേഞ്ചിലെ അയ്യായിരത്തിൽ അധികം മണ്ണിടിച്ചിലും, മുപ്പതിനായിരം കോടി രൂപ നഷ്ടം ഉണ്ടാക്കിയ വെള്ളപ്പൊക്കവും ആ പാഠം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു.
 
ലോകത്ത് ഇത്തരം പാഠങ്ങൾ ഇനിയും പഠിക്കാത്ത നാടുകളുണ്ട്. നാട്ടിൽ പോലും ഈ ദുരന്തത്തിന് ശേഷം എന്തൊക്കെ പുതിയ നയങ്ങളും നിയമങ്ങളുമാണ് ഉണ്ടാക്കേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും മുന്നോട്ട് നീക്കം ഒന്നുമില്ല.
 
എങ്ങനെയാണ് പരിസ്ഥിതിയും വികസനവും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നത്?, പരിസ്ഥിതിയെ കൂടി കണക്കിലെടുക്കുന്ന വികസന പദ്ധതികൾ സുസ്ഥിര വികസന ലക്ഷ്യങ്ങളെ എങ്ങനെ കൂടുതൽ എളുപ്പമാക്കും? ഇതൊക്കെയാണ് നാളെ ജനീവയിൽ ഞങ്ങൾ ചർച്ച ചെയ്യുന്നത്.
 
ജനീവയിൽ സമയം രാവിലെ 11:30, അതായത് നാട്ടിൽ വൈകീട്ട് നാലു മണി മുതൽ ഫേസ്ബുക്ക് ലൈവ് ഉണ്ടാകും.
 
ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഓൺലൈനിൽ വരണം, ചോദ്യങ്ങൾ ചോദിക്കണം. ഞാൻ ആണ് മോഡറേറ്റ് ചെയ്യുന്നത്, അപ്പോൾ ധൈര്യമായി ചോദിക്കാം.
 
മുരളി തുമ്മാരുകുടി

Leave a Comment