സാധാരണഗതിയിൽ സ്റ്റാർട്ട് അപ്പ് എന്ന് പറയുമ്പോൾ I T, റോബോട്ടിക്‌സ്, A I ഒക്കെ ആണ് ഇപ്പോൾ ആളുകൾ ചിന്തിക്കുന്നത്. എന്നാൽ കൃഷി മുതൽ മാലിന്യനിർമ്മാർജ്ജനം വരെയുള്ള കാര്യങ്ങളിൽ സ്റ്റാർട്ട് അപ്പുകൾ നടത്തുന്നവരുണ്ട്.
ലോകത്ത് അങ്ങനെ പരിസ്ഥിതിയുമായി, പ്രത്യേകിച്ചും ഭൂസംരക്ഷണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവർക്ക് പരിശീലനവും സാമ്പത്തിക സഹായവും ചെയ്യുന്ന ഒരു പദ്ധതി ഞങ്ങൾ ചെയ്യുന്നുണ്ട്. പരിശീലനം കൂടാതെ ലോകത്തെ അനവധി ബിസിനസ്സ് മീറ്റിംഗുകളിൽ പങ്കെടുക്കാനുള്ള അവസരത്തോടൊപ്പം അവിടെ ഇൻവെസ്റ്റർമാരെ പരിചയപ്പെടാനും ബിസിനസ്സിൽ നിക്ഷേപങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
കഴിഞ്ഞ ഗ്രൂപ്പിൽ നൂറുപേരെ ആണ് ഞങ്ങൾ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. അവരിൽ മിക്കവരുടെയും ബിസിനസ്സിൽ വലിയ വളർച്ച ഉണ്ടായി, അനവധി നിക്ഷേപങ്ങൾ ലഭിക്കുകയും ചെയ്തു.
കൃഷി, മാലിന്യ നിർമ്മാർജ്ജനം, ഭൂസംരക്ഷണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ജലത്തിന്റെ പരിശോധന, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ആധുനിക സങ്കേതങ്ങൾ (AI, റോബോട്ടിക്‌സ്, ഡ്രോൺസ്, IOT( Internet Of Things), ജനറ്റിക്സ്), പരമ്പരാഗത മാർഗ്ഗങ്ങൾ, സോളാറും കൃഷിയും ഒരുമിച്ച് ചെയ്യുന്ന അഗ്രി സോളാർ, എന്നിവ ഉപയോഗിച്ചുള്ള സ്വകാര്യ സംരംഭങ്ങൾ തുടങ്ങിയവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ഉണ്ട്. https://bit.ly/yeco2025
മുരളി തുമ്മാരുകുടി
Leave a Comment