കഴിഞ്ഞ രണ്ടാഴ്ചയായി ശശി തരുരിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്രസമ്മേളനങ്ങൾ കാണുന്നു.
എത്ര അനായാസമായിട്ടാണ് അദ്ദേഹം പത്ര സമ്മേളനങ്ങൾ കൈകാര്യം ചെയ്യുന്നത്. എപ്പോഴും കൃത്യമായ ലോജിക്ക്, വസ്തുതകൾ, വാക്കുകൾ.
സ്വാഭാവികം. അന്താരാഷ്ട്ര രംഗത്ത് കഴിവ് തെളിയിച്ചതിന് ശേഷമാണല്ലോ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തുന്നത്.
ഇന്ത്യൻ പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഏത് പദവിക്കും അർഹനും, അവിടെല്ലാം ശോഭിക്കുമെന്നുറപ്പുള്ള ആളുമാണ് ശശി തരൂർ. മാത്രമല്ല കാബിനറ്റ് മിനിസ്റ്റർ മുതലുള്ള ഏതൊരു പദവിക്കും അദ്ദേഹം ശോഭനൽകും എന്നാണ് എൻ്റെ അഭിപ്രായം. ഇദ്ദേഹത്തെയാണ് നമ്മൾ കേരളരാഷ്ട്രീയത്തിലിട്ട് ഒതുക്കാൻ നോക്കുന്നത്.
ശശി തരൂരിൻ്റെ കഴിവുകൾ ഇന്ന് ഇന്ത്യ മനസ്സിലാക്കിയിട്ടുണ്ട്. അതിനെ പരമാവധി രാഷ്ട്രനന്മക്ക് വേണ്ടി ഉപയോഗിക്കാൻ രാഷ്ട്രീയത്തിനതീതമായ ഒരവസരം അദ്ദേഹത്തിന് താമസിയാതെ ലഭിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, ഏറെപ്പേർ ആഗ്രഹിക്കുന്നതും.
രാജ്യം ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കി വിജയിച്ചു തിരിച്ചുവരുന്ന ശ്രീ. തരുരിന് ആശംസകൾ!
മുരളി തുമ്മാരുകുടി
Leave a Comment