പരീക്ഷ കഴിയുന്നതിന്റെ അടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രഖ്യാപിക്കുന്നു. കേരളത്തിൽ.
ഏത് കേരളത്തിൽ?
1981 ൽ എഞ്ചിനീയറിങ്ങിന് ചേർന്ന ഞാൻ നാലു വർഷം കൊണ്ട് പഠിച്ചു തീരേണ്ട സിവിൽ എഞ്ചിനീയറിങ്ങ് അഞ്ചു വർഷം കഴിഞ്ഞ് 1986 ലാണ് പാസായത്. തോറ്റതോ, സപ്ലിയോ ആയിരുന്നില്ല കാരണം. പരീക്ഷ നടക്കാനുള്ള താമസം. മൂന്നാം സെമസ്റ്റർ പരീക്ഷയുടെ രണ്ടാമത്തെ ചാൻസ് പരീക്ഷയുടെ റിസൾട്ട് വന്നാലേ അഞ്ചാം സെമസ്റ്റർ തുടങ്ങൂ എന്നും അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ രണ്ടാമത്തെ ചാൻസ് പരീക്ഷയുടെ റിസൾട്ട് വന്നാലേ ഏഴാം സെമസ്റ്റർ തുടങ്ങൂ എന്നുമാണ് നിയമം. ഇതൊക്കെ പാലിച്ച് ജീവിതത്തിൽ ഒരു വർഷം പാഴായി !
1986 ൽ ഐ.ഐ.ടിയിൽ ചെല്ലുമ്പോൾ (അന്ന് എഞ്ചിനീയറിങ്ങിന്റെ റിസൾട്ട് വന്നിട്ടില്ല) പരീക്ഷ കഴിഞ്ഞാൽ പിറ്റേന്ന് ഗ്രേഡ്, ഒരാഴ്ച്ച കഴിഞ്ഞാൽ ഇൻപ്രൂവ്മെന്റ് പരീക്ഷ. പത്തു ദിവസം കഴിഞ്ഞാൽ മാർക്ക് ലിസ്റ്റ്. ഇങ്ങനെയായിരുന്നു രീതി. ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റമില്ല.
അതുപോലൊരു കാലം കേരളത്തിൽ വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അതും കേരളത്തിൽ സംഭവിക്കുന്നു. പരീക്ഷയുടെ ഫലം മാത്രമല്ല മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും ഇതുപോലെ ലഭിക്കുന്ന കാലം വരട്ടെ.
Well done! Mahatma Gandhi University Kerala Dr. R. Bindu
മുരളി തുമ്മാരുകുടി

Leave a Comment