പൊതു വിഭാഗം

പോത്തും ഏത്തവാഴയും!

വാഴക്കായ്ക്ക് ശേഷം സന്തോഷ് ജോർജ് കുളങ്ങരയുടെ ശക്തമായ വിമർശനം കാണുന്നു.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ബിരുദാനന്തര ബിരുദം കേരളയൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി.ക്ക് ചേരാൻ യോഗ്യതയല്ല എന്നു പറഞ്ഞ ഒരു കേസ് കേട്ടിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രസ്ഥാപനങ്ങളിൽ പെട്ട ISER ലെ 5 വർഷ ബിരുദാനന്തര ബിരുദത്തിന് കേരളത്തിലെ പി.എസ്.സി. വർഷങ്ങളോളം അംഗീകാരം കൊടുക്കാതെ ഉദ്യോഗാർത്ഥികളെ വട്ടം കറക്കിയതും അറിയാം.

അതുകൊണ്ടൊക്കെ ലോകത്തെ ഏറ്റവും പുരോഗമനപരമായ പ്ലസ് ടു യോഗ്യതയായ ഐ.ബി. പാസ്സായ കുട്ടിക്ക് എം.ജി.യൂണിവേഴ്സിറ്റി ഉപരിപഠന അനുമതി നിഷേധിച്ചു എന്നത് എന്നെ ഞെട്ടിക്കുന്നൊന്നുമില്ല.

കേരളത്തിലെ യൂണിവേഴ്സിറ്റികളെ ഉടയ്‌ക്കാതെ ആധുനികവും ഗുണകരവുമായ ഒരു ഉന്നത വിദ്യാഭ്യാസ സംവിധാനം ഉണ്ടാക്കാൻ സാധിക്കില്ല.

അങ്ങനെ യൂണിവേഴ്സിറ്റികൾ ഉടയുന്പോൾ, കോളേജുകൾ പൂട്ടുന്പോൾ ആരും ഞെട്ടാതിരുന്നാൽ മതി. ബാക്കി അപ്പോൾ പറയാം…

മുരളി തുമ്മാരുകുടി

Leave a Comment