ഈ വർഷത്തെ AI for Good Global Summit അടുത്ത ആഴ്ച, ജൂലൈ 8 മുതൽ പന്ത്രണ്ട് വരെ, സ്വിറ്റ്സർലാന്റിലെ ജനീവയിൽ വച്ച് നടക്കുകയാണ്.
ChatGPT യുടെ വരവോടെ നിർമ്മിതബുദ്ധി ലോകത്തെ ബഹുഭൂരിപക്ഷം ആളുകളുടെയും ശ്രദ്ധയിൽ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭൂതപൂർവ്വമായ പങ്കാളിത്തമാണ് ഇത്തവണത്തെ AI for Good Global Summit ൽ ഉണ്ടാവുക. പതിവായി മീറ്റിംഗുകൾ നടക്കുന്ന ജനീവ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്നും ജനീവയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ ആയ Palexpo യിലേക്ക് മാറ്റിയിരിക്കുകയാണ്.
നിർമ്മിത ബുദ്ധിയുടെ തലതൊട്ടപ്പനും നോബൽ സമ്മാന ജേതാവുമായ ജെഫ്‌റി ഹിന്റൺ മുതലുള്ള വൻ സ്പീക്കർമാരുടെ നിരയുമുണ്ട്.
എങ്ങനെയാണ് നിർമ്മിത ബുദ്ധി ദുരന്ത നിവാരണത്തിന് ഉപയോഗിക്കാൻ സാധിക്കുന്നത് എന്ന് പഠിക്കാൻ ഒരു ആഗോള കൂട്ടായ്മ, UN പരിസ്ഥിതി പ്രോഗ്രാമിലുണ്ടായിരുന്ന സമയത്ത് ഞാൻകൂടി മുൻകൈ എടുത്ത് തുടങ്ങിയിരുന്നു. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഉൾപ്പെടെ അനവധി അന്താരാഷ്ട്ര ഏജൻസികളും രാജ്യങ്ങളും ചേർന്നതാണ് ഈ കൂട്ടായ്മ. ലോകത്തെവിടെയും ഈ വിഷയത്തിൽ നടക്കുന്ന ഗവേഷണവും പ്രയോഗവും പരിചയപ്പെടുത്തുകയും അവയ്ക്ക് ആഗോള സ്റ്റാൻഡേർഡുകൾ ഉണ്ടാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഈ ഗ്ലോബൽ ഇനീഷ്യേറ്റീവ് ചെയ്യുന്നത്.
അടുത്ത ആഴ്ച്ച മുഴുവൻ ജനീവയിൽ ഉണ്ടാകും. ജൂലൈ എട്ടാം തിയതി ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്കാണ് ഞങ്ങളുടെ സെഷൻ, റൂം R.
ജനീവയിൽ ഉള്ളവരും AI for Good Global Summit നായി ജനീവയിൽ വരുന്നവരും പങ്കെടുക്കാൻ ശ്രമിക്കുമല്ലോ. ഓൺലൈൻ ബ്രോഡ് കാസ്റ്റ് ഉണ്ടോ എന്ന് അന്വേഷിച്ച് പറയാം.
മുരളി തുമ്മാരുകുടി
Leave a Comment