ചെന്നൈയിൽ വളരുന്ന മലയാളികുട്ടികൾക്കായി ആശ്രയം സംഘടിപ്പിക്കുന്ന സാംസ്കാരിക തീർത്ഥയാത്രയുടെ നാലാം ഘട്ടം ‘നാട്ടിലേക്കൊരു വണ്ടി – നാടറിയാൻ, നലമറിയാൻ – സീസൺ 4’ 2025 മേയ് 20 രാത്രി 8.30 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നു.
സാംസ്കാരിക പ്രവർത്തകരായ ശ്രീ.കെ.വി.വി. മോഹനൻ, ശ്രീമതി ശ്യാമളാ ജയപ്രകാശ്, അഞ്ജന സതീഷ്, അനു പി. ചാക്കോ, ഫാദർ മാത്യു പള്ളിക്കുന്നേൽ എന്നിവർ ചേർന്ന് യാത്രയ്ക്ക് പച്ചക്കൊടി വീശും.
2025 മെയ് 20 മുതൽ 26 വരെ തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ, ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ,
വാസ്തുശിൽപ്പ ചാതുര്യവും പൗരാണിക മഹിമയും വിളിച്ചറിയിക്കുന്ന സൗധങ്ങൾ, പ്രകൃതിയുടെ വൈവിധ്യമറിയുവാൻ – മലകൾ, പുഴകൾ, ഉദ്യാനങ്ങൾ, കലാ-ശാസ്ത്ര-പാരിസ്ഥിതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ എല്ലാം സന്ദർശിച്ച് കുട്ടികൾക്ക് മലയാണ്മയുടെ ഉള്ളറകളിൽ നിന്നും അറിവ് നേടുന്നതിനുള്ള അവസരമൊരുക്കുന്നു.
ഒപ്പം അതാത് പ്രദേശങ്ങളിലെ പ്രമുഖരായ കവികൾ, സാഹിത്യ പ്രവർത്തകർ, വിശേഷ വ്യക്തിത്വങ്ങൾ എന്നിവരെ കാണുകയും, സംവദിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്തിന്റെ മധുരസ്മരണകളുണർത്തുന്ന നമ്മുടെ പഴമയും കലയും നാട്ടറിവുകളും നാടൻ ശീലുകളുമൊക്കെയാണ് ഈ യാത്രയിൽ പരിചയപ്പെടുത്തുന്നത്.
വളരെ നല്ല ആശയമാണ്. വാസ്തവത്തിൽ കേരളത്തിന് പുറത്ത്, മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും, വളരുന്ന കുട്ടികളും കേരളത്തിൽ വളരുന്ന കുട്ടികളും തമ്മിൽ കാണാനും സംവദിക്കാനുമുള്ള അവസരങ്ങൾ സർക്കാർ തലത്തിൽ തന്നെ ഒരുക്കണമെന്ന് ഒരിക്കൽ ഞാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുറത്തുള്ളതും ഇപ്പോൾ പുറത്തുപോകുന്നതും ആയ മലയാളികളെ കേരളവുമായി ബന്ധിപ്പിച്ചു നിർത്തേണ്ടത് നമ്മുടെ ഭാവിക്ക് അത്യാവശ്യമാണ്.
അടുത്ത വണ്ടി വരുമ്പോഴേക്കും ഞാനും നാട്ടിൽ ഉണ്ടാകും !!
മുരളി തുമ്മാരുകുടി
Leave a Comment