ലോകത്തെവിടെ ചെന്നാലും അവിടെ നല്ല മീൻ ചന്തകൾ സന്ദർശിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്.
ജപ്പാനിലെ മീൻ ചന്തയാണ് ഏറ്റവും വലുതും പ്രശസ്തവും. സുക്കിജി എന്നായിരുന്നു അതിൻ്റെ പേര്. രാവിലെ നാലുമണിക്കാണ് അവിടെ ഏറ്റവും കൂടുതൽ മത്സ്യമെത്തുന്നത്. കടൽ മത്സ്യങ്ങളാണ് കൂടുതൽ. പിന്നെ ലേലം വിളിയാണ്. കണ്ടിരിക്കേണ്ട ഈ കാഴ്ച കാണാൻ ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ്.
കഴിഞ്ഞ വർഷം ബ്രസീലിലെ മനൗസിൽ മീൻ ചന്തയിൽ പോയിരുന്നു. ആമസോണിൽ നിന്നുള്ള വമ്പൻ പുഴ മത്സ്യങ്ങളാണ് അവിടെ വിൽക്കാൻ വെച്ചിരിക്കുന്നത്.
കേരളത്തിലെ പ്രശസ്തമായ മീഞ്ചന്തകളിൽ ഒന്നാണ് വരാപ്പുഴയിലേത്. പുഴമീനും കായൽമീനും പ്രധാനം, കടൽ മീനും ഉണ്ട്. കൂടാതെ ഉണക്ക മീനിൻ്റെ നല്ല ശേഖരവും കടകളുമുണ്ട്.
ചന്തയുടെ ചുറ്റുവട്ടത്ത് മൽസ്യവിഭവ റെസ്റ്റോറൻ്റുകൾ കണ്ടില്ല എന്നത് പോരായ്മയായി തോന്നി. ബീച്ചും ഹിൽസ്റ്റേഷനും മാത്രമല്ല മീൻ ചന്തയും ടൂറിസ്റ്റ് ആകർഷണമാക്കാമെന്ന് നമ്മൾ ധരിച്ചിട്ടില്ല എന്നു തോന്നി
മുരളി തുമ്മാരുകുടി
Leave a Comment