കുറച്ചു നാളായി യു.എ.ഇ.യിലെ ഗോൾഡൻ വിസ എടുക്കണമെന്ന് പ്ലാൻ ചെയ്തിട്ട്. ഇപ്പോഴാണതിന് സമയവും സാഹചര്യവും ഉണ്ടായത്.
Arabian Business Centre ലെ ടീം ആണ് വേണ്ട ഉപദേശങ്ങളും പേപ്പർവർക്കും ചെയ്തത്. വളരെ പ്രൊഫഷണലായ സമീപനം.
ദുബായിലെ കാര്യക്ഷമത മികച്ചതാണെന്ന് അറിയാവുന്നവരെപ്പോലും അതിശയപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് മെഡിക്കൽ ചെക്ക് അപ്പിന് വെയിറ്റിംഗ് ടൈം ഇല്ല, എക്സ് റേ യും ബ്ലഡ് ചെക്കും കൂടെ രണ്ടു മിനുട്ട്. തിരിച്ച് ഹോട്ടൽ റൂമിൽ എത്തുന്നതിന് മുൻപ് റിപ്പോർട്ട് ഇ-മെയിലിൽ എത്തി. മറ്റു നടപടികളും അതുപോലെ തന്നെ.
പത്തു വർഷത്തേക്കാണ് വിസ. റിട്ടയർമെന്റ് കഴിഞ്ഞ് ദുബായിൽ ഒരു കൺസൾട്ടൻസി പ്ലാനിലുണ്ട്.
എന്തായാലും കൂടുതൽ സമയം ഇനി യു.എ.ഇ.യിൽ കാണും
മുരളി തുമ്മാരുകുടി
Leave a Comment