പൊതു വിഭാഗം

കേരളം – നമ്പർ വൺ

ഫ്രെയിം ചെയ്തുവെയ്ക്കേണ്ട ഒരു വാർത്തയാണിത്.

കാരണം ഇത് കേരള പബ്ലിക് സർവ്വീസ് കമ്മീഷനെയും നമ്മുടെ സർക്കാർ സംവിധാനത്തിലെ ഉദ്യോഗസ്ഥരെയും പറ്റി വളരെ നല്ല വിവരങ്ങൾ എഴുതുന്നു. അവരുടെ ഉത്തരവാദിത്തങ്ങളുടെ അതിരും കടന്ന് മറ്റുള്ളവർക്ക് തൊഴിൽ ലഭിക്കാനായി രാത്രിയിലും ജോലി ചെയ്യുന്നതിന്റെ കഥകൾ.

ഇതൊന്നും നമ്മൾ സാധാരണ കേൾക്കുന്നതല്ല. കേരളത്തെക്കുറിച്ച് നെഗറ്റീവ് വാർത്തകൾ എഴുതുന്നവർക്കാണ് ഇപ്പോൾ കൂടുതൽ ഡിമാൻഡ്. പി.എസ്.സി. യിലെ അംഗങ്ങളുടെ ബാഹുല്യം, ശമ്പളത്തിന്റെയും പെൻഷന്റെയും കണക്ക്, സർക്കാർ സർവ്വീസുകളിലെ മെല്ലെപ്പോക്ക്, റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി കിട്ടാത്തവരുടെ സമരങ്ങൾ… ഇതൊക്കെ നമ്മൾ എപ്പോഴും കേൾക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകളോ സർക്കാർ ഉദ്യോഗസ്ഥരോ ഉള്ള സംസ്ഥാനം അല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുന്ന പി.എസ്.സി. ആണ് കേരളത്തിലേത് എന്ന് യു.പി.എസ്.സി.യുടെ കണക്കുകൾ ഉണ്ട്. അതൊന്നും നമ്മൾ അധികം ശ്രദ്ധിക്കാറില്ല.

അതുകൊണ്ട് തന്നെ വല്ലപ്പോഴും ആണെങ്കിലും വരുന്ന നല്ല വാർത്ത വായിക്കുക. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

മുരളി തുമ്മാരുകുടി

Leave a Comment