ടൂറുകൾ സുരക്ഷിതമാക്കാൻ
ഒരു ടൂർ ബസ് അപകടത്തിൽ പെട്ടപ്പോഴാണ് ടൂർ ബസുകളുടെ നിറം ഒക്കെ വെളുപ്പാക്കണം എന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
നടപ്പിലാക്കിയപ്പോൾ തന്നെ തുഗ്ലക്കിയൻ പരിഷ്‌കാരം ആണെന്ന് ഉറപ്പായ ഒന്നായിരുന്നു. ലോകത്തൊരിടത്തും കേൾക്കാത്തത്.
അത് എടുത്തു കളഞ്ഞത് നന്നായി. ഇനി എവിടെയെങ്കിലും വാഹനാപകടം ഉണ്ടായാൽ ആ പരിഷ്കാരവുമായി വീണ്ടും വരരുതെന്നും എവിടെയെങ്കിലും എഴുതിവെക്കണം.
ഡ്രൈവർമാർക്ക് കൂടുതൽ പ്രൊഫഷണൽ ആയുള്ള പരിശീലനവും പ്രൊഫഷണലായി വാഹനം ഓടിക്കുന്നവർ ഒരു ദിവസം എത്ര മണിക്കൂർ വാഹനം ഓടിക്കുന്നു എന്നതിന് ഒരു പരിധി വെക്കുന്നതുമാണ് അപകടം കുറക്കാൻ ഏറ്റവും നല്ല കാര്യം. പരമാവധി ഒൻപത് മണിക്കൂർ ആണ് യൂറോപ്പിൽ അനുവദിച്ചിട്ടുള്ളത് (ആഴ്ചയിൽ രണ്ടു ദിവസം പത്തുമണിക്കൂർ വരെ ആകാം).
നാട്ടിലൊക്കെ “വൺ ഡേ” ടൂർ പോകുന്നവർ ദിവസം ഇരുപത്തി നാല് മണിക്കൂറും ഡ്യൂട്ടിയിൽ ആയിരുന്ന കഥ എനിക്കറിയാം. പകൽ യാത്രയും കാഴ്ചയും കഴിഞ്ഞു രാത്രിയായാൽ ഹോട്ടൽ ചിലവു ലഭിക്കാൻ വാഹനം അടുത്ത നഗരത്തിലേക്ക് വിടുന്ന അനവധി ട്രാവൽ പ്ലാനുകൾ കണ്ടിട്ടുണ്ട്. അവരൊക്കെ ജീവന്റെ വില വച്ചാണ് ലാഭം ഉണ്ടാക്കുന്നത്. അവിടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത്. വാഹനത്തിന്റെ നിറത്തിലല്ല.
നിയമം മാറ്റിയ മന്ത്രിക്ക് നന്ദി.
മുരളി തുമ്മാരുകുടി


Leave a Comment