പൊതു വിഭാഗം

മദ്യപിച്ചുള്ള ഡ്രൈവിംഗ്!

മദ്യപിച്ചുള്ള ഡ്രൈവിംഗ്!

രണ്ടു ദിവസം പരിശോധന. മൊത്തം പത്തു മണിക്കൂർ.

34180 ഡ്രൈവർമാരെ പരിശോധിക്കുന്നു. അതിൽ 1708 പേർ മദ്യപിച്ചതായി കണ്ടെത്തുന്നു. ഇതിന് നേതൃത്വം നൽകിയ എ ഡി ജി പി ശ്രീ. പി വിജയനും നടപ്പിലാക്കിയ പോലീസ് ഫോഴ്‌സിനും നന്ദി!

ഇനി അല്പം വിശകലനം.

മദ്യപിച്ച ഡ്രൈവർമാരുടെ എണ്ണം ഏതാണ്ട് അഞ്ചു ശതമാനം!

ഡ്രൈവർമാരുടെ ടെസ്റ്റിംഗിൽ 2.2 ശതമാനം മദ്യപിച്ചവർ ഉണ്ടെന്നു കണ്ടെത്തിയ അമേരിക്കയിൽ അപകടം വരുത്തി വച്ചവരിൽ മദ്യപിച്ച ഡ്രൈവർമാരുടെ ശതമാനം 13 ആണ്.

കേരളത്തിൽ അപകടമുണ്ടാക്കുന്നവരിൽ മദ്യപിച്ചവരുടെ ശതമാനം അര ശതമാനത്തിലും കുറവാണ്. ഒന്നും കൂട്ടിയിട്ട് അങ്ങ് കൂടുന്നില്ല.

അപകടത്തിനു ശേഷമുള്ള ഡ്രഗ് ടെസ്റ്റിംഗ് mandatory and independent ആക്കണം. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയവർക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കണം. അപകടത്തിൽ മറ്റൊരാൾ മരിച്ചാൽ കൊലപാതകത്തിനും. അതോടെ മദ്യപാനം കഴിഞ്ഞുള്ള ഡ്രൈവിംഗ് നിൽക്കും.

15000 അപകടങ്ങൾ കുറയും. 1000 മലയാളികൾ അടുത്ത ഓണത്തിനും ഉണ്ടാകും

#സ്വപ്നംകാണുന്നകിനാശ്ശേരി

മുരളി തുമ്മാരുകുടി

May be an image of text

Leave a Comment