പൊതു വിഭാഗം

 All good things must come to an end !!!

ഒരു മാസമായി കേരളത്തിൽ എത്തിയിട്ട്. രണ്ടായിരത്തി ഒൻപത് അഗസ്റ്റിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും നീണ്ട അവധി.
 
എന്തൊക്കെ ആയിരുന്നു…
എൽ കെ ജി കുട്ടികളോട് സംവദിക്കുന്നു
എം ബി എ വിദ്യാർത്ഥികളോട് സംസാരിക്കാൻ ശ്രമിക്കുന്നു
സമൂഹ മാധ്യമങ്ങളെപ്പറ്റിയുള്ള യുവജന കമ്മീഷന്റെ പ്രോഗ്രാം
സുസ്ഥിരമായ വ്യവസായത്തെപ്പറ്റിയുള്ള സെമിനാറിന്റെ ഉദ്ഘാടനം
ഉന്നക്കായ് പേ ചർച്ച
പപ്പടവടയിലെ രാഷ്ട്രീയം
തിരോന്തോരത്ത് അനവധി പരിപാടികൾ
വെങ്ങോലയിലെ കുട്ടികളോടുള്ള ഉപദേശങ്ങൾ
തുമ്മാരുകുടിയിൽ വരുന്നവർക്ക് ബിരിയാണി
ലോക കേരള സഭ
സെൽഫികളുടെ കുത്തൊഴുക്ക്
മലപ്പുറം കത്തി…
 
ഈ സന്ദർശന കാലത്തിലുടനീളം കേരളത്തിൽ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ, വിദ്യാർത്ഥികൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ എന്നെ വായിക്കുന്നു എന്നറിഞ്ഞതും അവയിൽ പറഞ്ഞ പലതും അവരുടെ ചിന്തകളെ സ്വാധീനിക്കുന്നു എന്ന് നേരിട്ട് പറഞ്ഞതും എന്നെ ഏറെ സന്തോഷിപ്പിച്ചു. എഴുത്തും സംവാദവും തുടരും…
 
എന്നാൽ ഇതിലൊക്കെ ആഹ്ളാദം നൽകിയത് സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനം ആണ്. അതിന് എന്റെ വായനക്കാർ, കൂട്ടുകാർ, മാധ്യമങ്ങൾ ഇവ നൽകിയ പിന്തുണ പ്രതീക്ഷിച്ചതിലും ഏറെ ആയിരുന്നു. ഒരിക്കൽ കൂടി നന്ദി.
 
എല്ലാ നല്ല കാര്യങ്ങൾക്കും ഒരിക്കൽ അന്ത്യം ഉണ്ടാകുമെന്ന് ഇംഗ്ലീഷ് പഴമൊഴി. ഈ അവധിക്കാലവും തീർന്നു.
 
ഇപ്പോൾ കൊച്ചി വിമാനത്താവളത്തിൽ ആണ്. ഇന്ന് രാത്രി കാബൂളിലേക്ക്, പിന്നെ അടുത്ത ശനിയാഴ്ച ജനീവ, ഏപ്രിൽ വരെ അനവധി യാത്രകൾ.
അതിനിടക്ക് തീർച്ചയായും കഥയും കാര്യവുമായി ഞാൻ ഇവിടെയും ഉണ്ടാകും..
സ്നേഹത്തോടെ…
 
മുരളി തുമ്മാരുകുടി

Leave a Comment