പൊതു വിഭാഗം

1917: യുദ്ധം ദുഖമാണുണ്ണീ…

ഒന്നാം ലോക മഹായുദ്ധ കാലത്തെ പറ്റിയുള്ള ഒരു ചിത്രമാണ്. ചരിത്രം വായിക്കുന്പോഴും ടി വി യിൽ “ഇപ്പോൾ ശത്രുവിനെ ഒരു പാഠം പഠിപ്പിക്കണം” എന്ന് പറയുന്പോഴും യുദ്ധം ത്രസിപ്പിക്കുന്ന ഒന്നാണ്. എന്നാൽ യഥാർത്ഥത്തിൽ യുദ്ധം കൈവിട്ട കളിയാണ്.
 
പട്ടാളക്കാരുടേയും അല്ലാത്തവരുടേയും ജീവിതം അത് തകർക്കുന്നു. മനുഷ്യർ തലമുറകൾ കൊണ്ട് ഉണ്ടാക്കിയെടുത്തത് ഒറ്റ നിമിഷത്തിൽ തകർക്കപ്പെടുന്നു.
 
യുദ്ധത്തിന്റെ മുന്നണിയിൽ നിൽക്കുന്നവരുടെ എല്ലാ വിഷമങ്ങളും ഈ സിനിമ തൊട്ടടുത്ത് നിന്ന് കാണിച്ചു തരുന്നു. കണ്ടിരിക്കാൻ ഒട്ടും സുഖമില്ല, പക്ഷെ ഈ തരത്തിലുള്ള സിനിമകൾ ഇഷ്ടമുള്ളവർ തീയേറ്ററിൽ പോയി തന്നെ ഈ സിനിമ കാണണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment