പൊതു വിഭാഗം

അണ്ണാറക്കണ്ണനും തന്നാലായത്.

എൻറെ  മരുമകനായ പ്രശാന്തിന്റെ മകൻ നാലു വയസ്സുകാരൻ പ്രണവ്. ചാലക്കുടിക്കടുത്ത് അന്നനാട്ടിലാണ് അവൻറെ അമ്മ വീട്. ചാലക്കുടിപ്പുഴ കരകയറി വന്നപ്പോൾ ആ വീടും വെള്ളത്തിൽ മുങ്ങി, കൂട്ടത്തിൽ അവന്റെ കളിപ്പാട്ടങ്ങളും. വെള്ളപ്പൊക്കം കഴിഞ്ഞയുടനെ കുട്ടിയെ ആ വീട്ടിലേക്ക്  കൊണ്ടുപോകേണ്ട എന്ന് ഞാൻ പറഞ്ഞതിനാൽ അവൻ പോയില്ല. കളിപ്പാട്ടങ്ങളെല്ലാം അവിടെ നിന്നും അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഞാൻ ഇന്നലെ വീട്ടിൽ ചെന്നപ്പോൾ അവൻ ഒറ്റക്കിരുന്ന് ആ കളിപ്പാട്ടങ്ങളെല്ലാം സോപ്പും പഴയ ടൂത്ത് ബ്രഷും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണ്. കണ്ണും മനസ്സും നിറക്കുന്ന കാഴ്ച.

മുരളി തുമ്മാരുകുടി

 

Leave a Comment