പൊതു വിഭാഗം

“ഹോ”, ആശ്വാസമായി.

ഒരാഴ്ചയായി തിരക്കോട് തിരക്കാണ്. എഴുതാൻ പോയിട്ട് സമയത്തിന് ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടുന്നില്ല. ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ കൊഴുപ്പിന്റെ നിക്ഷേപം ഉള്ളത് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്.

പക്ഷെ ദിവസം തോറുമുള്ള ആയിരം ലൈക്ക് കിട്ടാതെ വരുമ്പോഴുള്ള വിശപ്പുണ്ടല്ലോ, അത് പോസ്റ്റ് മുതലാളിമാർക്കേ മനസ്സിലാകൂ. അങ്ങനെ പരവേശം എടുത്ത് ഇരിക്കയായിരുന്നു.

അപ്പോഴാണ് ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴിന് ശേഷം കേരളത്തിൽ ഉണ്ടായിട്ടുള്ള ദുരന്തങ്ങളെപ്പറ്റി ഞാൻ എഴുതിയ പുസ്തകം ഡി സി പുറത്തിറക്കി എന്ന അറിയിപ്പ് കിട്ടിയത്. “ഹൊ” എന്നാണ് പേര്.

ഹോ, ആശ്വാസമായി. ഇന്നത്തെ ആയിരം ഇതുകൊണ്ട് സാധിക്കാം.

ഈ പുസ്തകം പക്ഷെ പുറകിലേക്ക് നോക്കുന്നത് മാത്രമല്ല മുന്നോട്ടും കൂടി നോക്കുന്നതാണ്. മിക്ക അപകടങ്ങൾക്കും ശേഷം ജുഡീഷ്യൽ അന്വേഷണം ഒക്കെ ഉണ്ടാകാറുണ്ടെങ്കിലും അതിൽ നിന്നും നാം അധികമൊന്നും പഠിക്കാറില്ല. അപകടങ്ങളിൽ നിന്നും എന്തൊക്കെയാണ് വ്യക്തിപരമായും സാമൂഹികമായും നാം പഠിക്കേണ്ടത്, എങ്ങനെ കൂടുതൽ സുരക്ഷിതമായ ഒരു സമൂഹവും ജീവിതവും ഉണ്ടാക്കിയെടുക്കാം എന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

വ്യക്തിസുരക്ഷയിലും സമൂഹ നന്മയിലും താല്പര്യമുള്ളവർ വാങ്ങി വായിക്കും എന്ന പ്രതീക്ഷയോടെ.

മുരളി തുമ്മാരുകുടി.

Leave a Comment