പൊതു വിഭാഗം

സ്വീഡനെ കണ്ടു പഠിക്കുന്പോൾ…

കൊറോണക്കെതിരെയുള്ള ലോക്ക് ഡൗണിനെ എതിർക്കുന്നവരുടെ ഇഷ്ടരാജ്യം ആയിരുന്നു സ്വീഡൻ. ചുറ്റുമുള്ള ഡെന്മാർക്കും ഫിൻലാൻഡും അടച്ചു പൂട്ടിയിട്ടും അത് ചെയ്യാതിരുന്ന രാജ്യം. ഇന്ന് അവിടെ നിന്നും വരുന്ന വാർത്ത ശ്രദ്ധിക്കേണ്ടതാണ്.
സ്വീഡൻ സ്വീകരിച്ച മാതൃക കാരണം ഏറെ ആളുകൾ മരിച്ചു എന്നും (Sweden’s controversial decision not to impose a strict lockdown in response to the Covid-19 pandemic led to too many deaths, the man behind the policy, Anders Tegnell, has acknowledged) ഇനി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ കഴിഞ്ഞ തവണത്തെ തന്ത്രമായിരിക്കില്ല സ്വീകരിക്കുന്നതെന്നും സ്വീഡനിലെ കോവിഡ് തന്ത്രത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഇന്ന് ബി ബി സി യോട് പറഞ്ഞു.
സ്വീഡൻ ഉപയോഗിച്ച മാതൃക കാരണം അവിടുത്തെ മരണനിരക്ക് അയൽ രാജ്യങ്ങളിലേക്കാൾ നാലിരട്ടിയാണ്. (“Sweden has counted 4,542 deaths and 40,803 infections in a population of 10 million, while Denmark, Norway and Finland have imposed lockdowns and seen far lower rates. Denmark (population 5.8 million) has seen 580 deaths, Norway (population 5.3 million) has had 237 deaths and Finland (population 5.5 million) 321.).
സ്വീഡനിലെ ആളുകൾ പൊതുവെ സത്യസന്ധരാണ്, അതുകൊണ്ടാണ് അവരുടെ തന്ത്രങ്ങളിൽ പിഴവുണ്ടായി എന്നത് തുറന്നു പറഞ്ഞത്.
നമ്മൾ സ്വീഡനെ കണ്ടു പഠിക്കണം എന്ന് പറഞ്ഞ പ്രമുഖരെല്ലാം ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ. പക്ഷെ, പിടിച്ച മുയലിന്റെ കൊന്പു മൂന്നും നോക്കിക്കൊണ്ടിരിക്കുകയാണ് നമ്മുടെ രീതി. അതുകൊണ്ട് ഒരു മാറ്റിപ്പറച്ചിൽ പ്രതീക്ഷിക്കേണ്ടതില്ല. ഇനി അവർ ഇത്തരം അഭിപ്രായവുമായി വരുന്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
തൽക്കാലം നമുക്ക് കേരള മാതൃക തന്നെ പിന്തുടരാം. (ജനസംഖ്യ 33 മില്യൻ, മരണം 10). കേസുകൾ ഇനിയും കൂടും, മരണങ്ങൾ ഉണ്ടാകും, ലോക്ക് ഡൗണുകൾ ഇനിയും കൊണ്ടുവരേണ്ടിയും വരും. അതുകൊണ്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുന്പോൾ അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. നമ്മുടെ ജീവനും സമൂഹത്തിന്റെ ഭാവിയും ഇനി നമ്മുടെ പെരുമാറ്റത്തെ മാത്രം അനുസരിച്ചാണിരിക്കുന്നത്.
 
സുരക്ഷിതരായിരിക്കുക
 
മുരളി തുമ്മാരുകുടി

Leave a Comment