പൊതു വിഭാഗം

സുരക്ഷിതമായ സ്‌കൂൾ സ്പോർട്സ്!

സ്പോർട്സ് മേളക്കിടയിൽ ഹാമർ തലയിൽ വന്നുവീണ് ഒരു കുട്ടി ഗുരുതരാവസ്ഥയിലായ വാർത്ത ദുഖകരമാണ്. ആ കുട്ടി സുഖം പ്രാപിക്കട്ടെ!.
 
സ്‌കൂൾ സ്പോർട്സ് മേളക്കിടെ അപകടമുണ്ടാകുന്നത് ഇത് ആദ്യമല്ല, അവസാനവും ആകില്ല. ഇതാണ് ഈ സംഭവത്തിൽ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.
 
സ്‌കൂളിൽ സ്പോർട്ട്സോ വിനോദയാത്രയോ ആർട്സ് ക്ലബ്‌ മീറ്റിങ്ങോ നടത്തുന്പോൾ അതിന്റേതായ സുരക്ഷാ കാര്യങ്ങൾ ചിന്തിക്കണം. ഭക്ഷണത്തിനും താമസത്തിനും കമ്മിറ്റിയുണ്ടാക്കുന്നത് പോലെ സുരക്ഷ കൈകാര്യം ചെയ്യാനും കമ്മിറ്റി ഉണ്ടാകണം. അവിടെ വരുന്ന കുട്ടികൾക്കും അധ്യാപകർക്കും സുരക്ഷാ നിർദ്ദേശങ്ങൾ നൽകണം, അപകടമുണ്ടായാലുടൻ പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടാകണം.
 
ഇതൊന്നും ഞാൻ ആദ്യമായി പറയുന്നതല്ല. 2013 ൽ എഴുതി ലഘുപുസ്തകമാക്കി വിദ്യാഭ്യാസവകുപ്പിന് നൽകിയതാണ്. എന്നെങ്കിലും അത് ആരെങ്കിലും പ്രയോജനപ്രദമാക്കുമെന്ന് കരുതാം. അതുവരെ നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ കാത്തോളണം.
 
സ്‌കൂൾ സുരക്ഷയുടെ ലഘുലേഖ ആദ്യത്തെ കമന്റിലുണ്ട്.
 
മുരളി തുമ്മാരുകുടി
 

Leave a Comment