പൊതു വിഭാഗം

സിംഗപ്പൂരിൽ കാശുള്ള എല്ലാവർക്കും പോയി കാറു വാങ്ങാൻ പറ്റില്ല…

സിംഗപ്പൂരിൽ കാശുള്ള എല്ലാവർക്കും പോയി കാറു വാങ്ങാൻ പറ്റില്ലായിരുന്നു. ആദ്യം തന്നെ കാറ് വാങ്ങാനുള്ള അവകാശം വാങ്ങണം (Certificate of Entitlement, CoE). അതൊരു മാസത്തിൽ ഒരു നിശ്ചിത എണ്ണം മാത്രമേ സർക്കാർ വില്പനക്ക് വെക്കൂ. കാശുള്ളവർക്ക് ലേലം ചെയ്യാം. അങ്ങനെ ഒരു CoE കിട്ടാൻ ചിലപ്പോൾ മുപ്പതോ അമ്പതോ ലക്ഷം രൂപ ചിലവാകും. കാറിന്റെ വില പലപ്പോഴും അതിൽ താഴയേ വരൂ. ഈ CoE തന്നെ പത്തു വർഷത്തേക്കേ സാധുതയുള്ളൂ. അത് കഴിഞ്ഞാൽ പിന്നെ വീണ്ടും തുടങ്ങണം.

ഈ കിട്ടുന്ന പണത്തിന് സർക്കാരിന് ഒരു ചിലവും ഇല്ലാത്തതിനാൽ അത് മുഴുവൻ പൊതുഗതാഗതം നന്നാക്കാൻ ഉപയോഗിക്കും. റോഡും, മെട്രോയും ഉള്ളതിനാൽ സിംഗപ്പൂരിൽ ശരിക്കും സ്വകാര്യ വാഹനങ്ങളുടെ ആവശ്യം തന്നയില്ല.

ഇപ്പോൾ അവർ ഒരു പടി കൂടിക്കടന്ന് സ്വകാര്യവാഹനങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാൻ പോകുന്നു. വായു മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന ഡൽഹിയും ട്രാഫിക്ക് ജാം കൊണ്ട് ബുദ്ധിമുട്ടുന്ന ബാംഗളൂരും റോഡ് കവിഞ്ഞു വാഹനങ്ങളായി വർഷാവർഷം ആയിരങ്ങളെ റോഡിൽ കൊന്നൊടുക്കുന്ന കേരളവും ഇടക്കൊക്കെ സിംഗപ്പൂരിലേക്ക് ഒന്ന് നോക്കണം. ചുമ്മാതല്ല അവിടെ ബാംഗ്ളൂരിലെ പോലെ ട്രാഫിക്ക് ജാം കാണാത്തതും ഡൽഹിയിലെ പോലെ വായുമലിനീകരണം ഇല്ലാത്തതും.

ഒരു വർഷത്തിൽ പുതിയതായി വരുന്ന വാഹനങ്ങളുടെ എണ്ണം അടുത്ത അഞ്ചു വർഷം കൊണ്ട് വർഷത്തിൽ ഇരുപത് ശതമാനം വെച്ച് കുറക്കണം. പുതിയ വാഹനമിറക്കാനുള്ള അവകാശം ലേലം ചെയ്യണം. അങ്ങനെ കിട്ടുന്ന തുക പൊതുഗതാഗതം നന്നാക്കാൻ ഉപയോഗിക്കണം.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

https://www.theguardian.com/world/2017/oct/24/singapore-no-more-cars-allowed-on-the-road-government-says?CMP=share_btn_fb

Leave a Comment