പൊതു വിഭാഗം

വൈകി എത്തുന്ന മന്ത്രി…

ഇംഗ്ലണ്ടിലെ പാർലിമെന്റിൽ ചോദ്യത്തിന് ഉത്തരം പറയാൻ വൈകിയെത്തിയ ഒരു മന്ത്രി
(Michael Bates) അപ്പോൾ തന്നെ രാജിവെച്ചത് പൊതുവെ എല്ലാക്കാര്യങ്ങളിലും സമയനിഷ്ടയുള്ള ഇംഗ്ലണ്ടിനെ പോലും നടുക്കിക്കളഞ്ഞു.

“During the five years in which it’s been my privilege to answer questions from this dispatch box on behalf of the government, I’ve always believed that we should rise to the highest possible standards of courtesy and respect in responding on behalf of the government to the legitimate questions of the legislature,” he said. “I’m thoroughly ashamed at not being in my place and therefore I shall be offering my resignation to the prime minister with immediate effect. I do apologise.”

എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാഗ്യത്തിന് മറ്റംഗങ്ങൾ അത് സമ്മതിച്ചില്ല. പ്രധാനമന്ത്രി രാജി അംഗീകരിച്ചുമില്ല. നല്ല കാര്യം.

കൃത്യസമയത്ത് ഒരു സ്ഥലത്ത് എത്തുക എന്നത് കേരളത്തിലെ സംസ്കാരത്തിന്റെ ഭാഗമല്ല. അഞ്ചു മണിക്ക് തുടങ്ങും എന്ന് പറയുന്ന മീറ്റിംഗിൽ സംഘാടകർ പോലും അഞ്ചരക്കാണ് പലപ്പോഴും എത്തുന്നത്, ആളുകൾ ആറുമണി ആകുമ്പോഴേ വന്നു തുടങ്ങൂ, പ്രാസംഗികർ ആറരക്കും. മന്ത്രിമാർ ഉണ്ടെങ്കിൽ ഏഴിനും (നമ്മുടെ മുഖ്യമന്ത്രി ഇതിനൊരു അപവാദം ആണ്, ഞാൻ പങ്കെടുത്ത എല്ലാ മീറ്റിംഗിലും അദ്ദേഹം കൃത്യസമയത്ത് എത്തി).

സമയത്തിന് സ്ഥലത്തെത്തി പരിചയിച്ച സ്വഭാവം ഒന്നുമുള്ള ആളല്ല ഞാൻ. പക്ഷെ കൃത്യനിഷ്ഠ ഉള്ളവരുടെ കൂടെ കൂടി ഇപ്പോൾ ആ കാര്യത്തിൽ നല്ല ശ്രദ്ധയുണ്ട്. “വിദേശത്ത് ട്രെയിൻ സമയത്തിനെത്തും, റോഡിൽ ട്രാഫിക്ക് ജാം ഇല്ല, അപ്പോൾ അവിടെ അതൊക്കെ പറ്റും” എന്ന് പറയുന്നവർ ഉണ്ട്. അതിൽ ഒരു കാര്യവുമില്ല. കല്യാണ സമയത്ത് ആളുകൾ കൃത്യ സമയത്ത് എത്തുന്നുണ്ടല്ലോ. മുഹൂർത്തവും രാഹുകാലവും പോലെയുള്ള എന്തെങ്കിലും അന്ധവിശ്വാസങ്ങൾ കൂട്ടിന് വേണം എന്നു മാത്രം. അപ്പോൾ വഴിയിലെ തിരക്കും ട്രെയിനിന്റെ ചിട്ടയും പോലെ നമുക്കറിയാവുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ട് നേരത്തെ ഇറങ്ങാവുന്നതേ ഉള്ളൂ (എങ്കിലും അപൂർവമായി വൈകിയേക്കാം). ഇത്തവണ നാട്ടിൽ കോഴിക്കോട് തൊട്ടു തിരുവനന്തപുരം വരെ ഞാൻ ഏറ്റ പരിപാടികളിൽ മിക്കതിലും ഞാൻ അഞ്ചുമിനുട്ടിൽ കൂടുതൽ വൈകിയില്ല. മിക്കതിനും ഒരു മണിക്കൂർ മുന്നേ എത്തുകയും ചെയ്തു. അപ്പോൾ ശ്രമിച്ചാൽ നടക്കാത്ത കാര്യം ഒന്നുമല്ല.

ലോകത്ത് ‘വൈകി എത്തുക’ എന്നതിന് പല സ്ഥലങ്ങളിൽ പല അർത്ഥങ്ങളാണ്. താഴെയുള്ള വീഡിയോ കണ്ടു നോക്കുക. ഏറ്റവും അതിശയം ജപ്പാനിലാണ്. അവിടെ ഒൻപത് മണിയുടെ മീറ്റിംഗിന് ഒൻപത് മണിക്ക് എത്തിയാൽ വൈകിയെത്തി എന്നാണ് കണക്ക് കൂട്ടുന്നത്, ഒരു അഞ്ചു മിനിറ്റെങ്കിലും മുൻപേ എത്തണം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്താൻ ശ്രമിക്കുന്ന കേരളം സമയനിഷ്ഠയെപ്പറ്റി അല്പം കൂടി ശ്രദ്ധിക്കണം. ‘എന്റെ തലയും എന്റെ ഫുൾ ഫിഗറും’ പ്രധാനമായ, ഞാൻ മുഖ്യാതിഥി ആയ മീറ്റിംഗുകൾ കൃത്യ സമയത്തിന് തുടങ്ങണം എന്ന് ഞാൻ നിർബന്ധം പിടിക്കാൻ പോവുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ അരമണിക്കൂർ നേരത്തേ പുറപ്പെട്ടോളൂ…

http://www.bbc.com/news/av/uk-42913594/how-late-is-too-late

Leave a Comment