പൊതു വിഭാഗം

വെള്ളം കയറാത്ത വീടുകൾ..

പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തിൽ കേരളത്തിലെ വീടുപണി ചർച്ചാ വിഷയമാകുന്നത് നല്ല കാര്യമാണ്.
രണ്ടു വർഷം വെള്ളപ്പൊക്കം വന്നതിനാൽ ആളുകൾ എങ്ങനെയാണ് വെള്ളം കയറാത്ത വീടുകൾ ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചു തുടങ്ങിയെന്നും, കാലുകളുടെ മുകളിൽ വീടുകൾ പൊക്കിക്കെട്ടുന്നതിനെക്കുറിച്ചും ഞാൻ പറഞ്ഞിരുന്നല്ലോ. ഭാവിയിൽ കാലാവസ്ഥ വ്യതിയാനം കൂടുതൽ രൂക്ഷമാകും, തടുക്കാൻ നമ്മൾ ഉയർത്തിക്കെട്ടിയത് മതിയാകാതാകും. പ്രായമായ ആളുകൾക്ക് ഈ വീടുകൾ ബുദ്ധിമുട്ടാകും. ഭൂമികുലുക്കം പോലുള്ള അപകട സാധ്യത ആലോചിക്കുന്പോൾ ഇത്തരം വീടുകൾ കൂടുതൽ കുഴപ്പമുണ്ടാക്കും. ഇതെല്ലാം ആലോചിച്ചു വേണം മുകളിലേക്ക് കയറാൻ എന്നാണ് ഞാൻ പറഞ്ഞുവെച്ചത്.
 
ഈ വിഷയം കേരളത്തിൽ (ഇന്ത്യയിൽ തന്നെ) ഏറ്റവും ആധികാരികമായി സംസാരിക്കാൻ അറിവും അർഹതയുമുള്ള ഒരാൾ ഇന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. വായിക്കണം.
 
Benny Kuriakose കേരളത്തിലെ പേരുകേട്ട ആർക്കിടെക്റ്റ് ആണ്. കേരളത്തിലും കേരളത്തിന് പുറത്തും വിദ്യാഭാസം നേടി, അനവധി സാമൂഹ്യ പ്രാധാന്യമുള്ള പ്രോജക്ടുകൾ ചെയ്യുന്ന ആളാണ്. കേരളത്തിന് പുറത്ത് ‘Sustainable Architecture’ എന്ന വിഷയത്തിൽ അദ്ദേഹം നടത്തുന്ന പ്രഭാഷണ പരന്പര സൂപ്പർഹിറ്റാണ്.
 
ഇടക്ക് ഫേസ്ബുക്കിലും എഴുതാറുള്ള ഇദ്ദേഹത്തെ തീർച്ചയായും ഫോളോ ചെയ്യണം. ഫോളോവേഴ്സ് കൂടുന്നതോടെ അദ്ദേഹം കൂടുതൽ അറിവുകൾ പങ്കുവെക്കും, അത് എല്ലാവർക്കും ഗുണകരമാവുകയും ചെയ്യും.
 
മാറ്റങ്ങൾ ഉണ്ടാകട്ടെ.
 
മുരളി തുമ്മാരുകുടി

Leave a Comment