പൊതു വിഭാഗം

വിഷു ആശംസകൾ!

വിഷു ദിനമാണ്. ലോകത്തെവിടെയുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ!
 
അധികം കൂട്ടുകൂടാതെ സാമൂഹ്യ അകലം പാലിച്ച് വിഷു ആഘോഷിക്കുക. ലഭ്യമായ പരിമിത സാധനങ്ങൾ കൊണ്ടുമാത്രം ഭക്ഷണം ഉണ്ടാക്കുന്നവരുള്ളത് കൊണ്ട് വിഷു സദ്യയുടെ പടമിട്ട് ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് ബുദ്ധി.
 
വീണ്ടും വിഷു വരും വർഷം വരും എന്നൊക്കെ കക്കാട് പണ്ടേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ വിഷു അത്ര അർമ്മാദിച്ചില്ലെങ്കിലും കുഴപ്പമില്ല. വീണ്ടും വരുമല്ലോ…
 
ഇപ്പോൾ നമ്മൾ നന്നായി പെരുമാറിയാൽ ഒരുപക്ഷെ വീണ്ടും കൊറോണ വരില്ല എന്ന് പ്രത്യാശിക്കാം.
 
അല്ലെങ്കിൽ അടുത്ത വിഷുവിനും കൊറോണ ഇവിടെയൊക്കെത്തന്നെ കാണും. അപ്പോൾ ആരൊക്കെ, എന്തൊക്കെ (ബാക്കിയുണ്ടാകും) എന്നാർക്കറിയാം?
 
ജാഗ്രതയോടെ ആഘോഷിക്കുക…
 
വൈകീട്ട് ഒൻപത് മണി (ഇന്ത്യൻ സമയം), ഞാനും ബ്രോയും ലൈവ് ഉണ്ടാകും.
 
viralbreak.in
 
https://www.facebook.com/viralbreakkerala/
 
മുരളി തുമ്മാരുകുടി

Leave a Comment