പൊതു വിഭാഗം

വിദേശ പഠനം – ഒരു ക്ലബ്ബ് ഹൌസ് സെഷൻ

പുതിയ തലമുറ കേരളം വിടുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു ലേഖനം വായിച്ചിരുന്നു. സത്യമാണ്. പണ്ടൊക്കെ നാട്ടിൽ പഠനവും കുറച്ചു നാൾ ജോലിയും ചെയ്തിട്ടാണ് ഭൂരിഭാഗം പേരും വിദേശത്ത് പോകാൻ ശ്രമിച്ചതെങ്കിൽ ഇപ്പോൾ പ്ലസ് ടു മുതൽ കുട്ടികൾ വിദേശത്ത് പോകാൻ ശ്രമിക്കുന്നു, ധാരാളം ആളുകൾ പോകുന്നു.

കേരളത്തിന് പുറത്ത് വിദ്യാഭ്യാസവും തൊഴിലും ചെയ്തിട്ടുള്ളതിനാൽ കുട്ടികളുടെ താല്പര്യത്തെ പൂർണ്ണമായും പിന്തുണക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ ഏറ്റവും നല്ല കുട്ടികൾ കേരളത്തിന് പുറത്തും വിദേശത്തും ഒക്കെ പഠിക്കാൻ പോയാൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, നമ്മുടെ സന്പദ്‌വ്യവസ്ഥക്ക്, നമ്മുടെ സമൂഹത്തിന് ഒക്കെ എന്ത് സംഭവിക്കുമെന്ന ഒരു ചോദ്യമുയരുന്നുണ്ട്. അതിൻറെ ഉത്തരം പറയേണ്ടത് നമ്മുടെ വിദ്യാഭ്യാസ, സാന്പത്തിക നയരൂപീകരണം നടത്തുന്നവരാണ്, അല്ലാതെ നമ്മുടെ കുട്ടികളോ മാതാപിതാക്കളോ അല്ല.

ഇന്ത്യക്ക് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർ പൊതുവെ രണ്ടു തരത്തിലുണ്ട്. ഇന്ത്യയിൽ ഉള്ളതിനേക്കാൾ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ശ്രമിക്കുന്നവർ, ഏതെങ്കിലും വിധേന വിദേശത്ത് പോയി തൊഴിൽ ചെയ്യാൻ അവിടെ വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്നവർ. ഇവരെ തമ്മിൽ മൂല്യ വിവേചനം നടത്തേണ്ട ആവശ്യമില്ല, പക്ഷെ അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശം രണ്ടാണ്. വിദേശ പഠനത്തിന് പോകുന്നവർക്ക് രാജ്യം, യൂണിവേഴ്സിറ്റി, കോഴ്സ് എന്നിവ തിരഞ്ഞെടുക്കാനും, അവിടെ അപേക്ഷകൾ അയക്കാനും വിസ പ്രോസസ്സ് ചെയ്യാനുമെല്ലാം സഹായിക്കുന്ന Institute for Career and Skill Development എന്ന സ്ഥാപനത്തിന്റെ ചീഫ് കൗൺസലർ ആയ ഹരിപ്രിയ പ്ലാക്കൂട്ട് ഈ ആഴ്ച ക്ലബ് ഹൗസിൽ നിങ്ങളോട് സംസാരിക്കുന്നു. മോഡറേറ്റർ സൃതി ആണ്, Srthi Thampi.

ഈ വരുന്ന ബുധനാഴ്ച, ജനുവരി പത്തൊന്പത്, രാത്രി ഇന്ത്യൻ സമയം ഏഴുമുതൽ. ഈ വിഷയത്തിൽ താല്പര്യമുള്ള വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എല്ലാം പങ്കെടുക്കുമല്ലോ. ലിങ്ക് ഒന്നാമത്തെ കമന്റിലുണ്ട്

മുരളി തുമ്മാരുകുടി

May be an image of 2 people and text that says "CLUBHOUSE Career Talks 15: Study Abroad 7.00 PM 8.00 PM IST you planning to study abroad? Come listen Haripriya Plakkot, who a student counsellor the Institute for Career and Skill Development (ICSD) about study opportunities abroad, admission and visa application process. Session Plan Presentation min Discussion 45 min CLUBHOUSE January 2022 Wednesday https:// mentorz4u/h /hAah9n4g PrOYq EGM Haripriya Plakkot Student Counsellor,ICSD Mentorz4u Srthi S. Thampi Moderator +918075367679 mentorz4u@gmail.com @gmail.com https://wfacbok.com/mentorz4tu mentorz4u 1"

Leave a Comment