പൊതു വിഭാഗം

വിദേശത്ത് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി…

കേരളത്തിലെ കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, കഴിയുന്നവരെല്ലാം, കഴിവുള്ളപ്പോളെല്ലാം, വിദേശത്ത് പഠിക്കാൻ പോകണമെന്ന് ഞാൻ പല തവണ പറഞ്ഞല്ലോ.

ആയിരക്കണക്കിന് കുട്ടികൾ ഇപ്പോൾ വിദേശത്ത് പഠിക്കാൻ പോകുന്നുമുണ്ട്. പക്ഷെ എങ്ങനെയാണ് ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നത്, എന്ത് ചിലവ് വരും, വിവിധ രാജ്യങ്ങളിലെ ജോലിസാധ്യത എന്താണ് എന്നതിനെ ഒക്കെപ്പറ്റി ആധികാരികമായ വിവരങ്ങൾ ആർക്കുമില്ല. വാസ്തവത്തിൽ നമ്മുടെ നോർക്കയോ ഹയർ എഡ്യൂക്കേഷൻ കൗൺസിലോ ഇക്കാര്യത്തിൽ അല്പം താല്പര്യമെടുക്കേണ്ടതാണ്. നിലവിൽ അവരൊന്നും ചെയ്യുന്നില്ല. അതിന്റെ ഫലമോ, യാതൊരു തത്വദീക്ഷയുമില്ലാത്ത സ്വകാര്യ എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ കൂണ് പോലെ മുളക്കുന്നു. അവർ പകുതി സത്യവും പകുതി നുണയുമായി കാര്യങ്ങൾ ‘ഇപ്പൊ ശെരിയാക്കി’ കൊടുക്കുന്നു. വിദേശത്ത് എത്തുന്ന കുട്ടികൾ ചിലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്നു. കുട്ടികളെ വിദേശത്ത് വിട്ട നിലക്ക് കോഴ്സ് പൂർത്തിയാക്കാനും നാണക്കേട് ഒഴിവാക്കാനും നാട്ടിൽ വീട്ടുകാർ സ്ഥലംവില്പന തൊട്ട് തട്ടുകടയിൽ ജോലിക്ക് വരെ എത്തുന്നു.

ഇവിടെയാണ് വിദേശത്തെ ഉപരിപഠനത്തെപ്പറ്റി ആധികാരികമായി വിവരങ്ങൾ തരാൻ കഴിവുള്ളവരുമായി സംവദിക്കേണ്ടതിന്റെ ആവശ്യം. കേരളത്തിൽ എഞ്ചിനീയറിങ്ങും ഇംഗ്ലണ്ടിൽ ഉപരിപഠനവും ഐക്യരാഷ്ട്രസഭയിൽ ഇന്റേൺഷിപ്പും കഴിഞ്ഞ എന്റെ സുഹൃത്ത് Minaxi Sajeev യെ ക്കാൾ ഇക്കാര്യത്തിന് പറ്റിയ ഒരാൾ ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തം അറിവുകൾ കുട്ടികൾക്കായി പങ്കുവെക്കാൻ മീനാക്ഷി കാണിക്കുന്ന താല്പര്യത്തിന് നന്ദി.

ഈ സെഷൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ്. എല്ലാവർക്കും സ്വാഗതം. താല്പര്യമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുക്കുമല്ലോ. പങ്കെടുക്കാൻ പറ്റാത്തവരും ഈ വിഷയത്തിൽ താല്പര്യമില്ലാത്തവരും ദയവു ചെയ്ത് ഷെയർ ചെയ്യണം. വേറെ ആർക്കെങ്കിലും ഉപകാരമാകട്ടെ.

Time: 11 AM, November 11th, Saturday
Venue: Women Business Incubation Programe, Kuravankonam

1 Comment

Leave a Comment