പൊതു വിഭാഗം

വരാനിരിക്കുന്ന ജന്മദിനങ്ങൾ…

പിറന്നാളും ബർത്ത് ഡേ യുമായി എനിക്ക് വർഷത്തിൽ മൂന്ന് ആഘോഷങ്ങളുണ്ട്. ഔദ്യോഗികമായത് ഇന്നാണ്, മെയ് അഞ്ച്. ഓഫിസിൽ ആയിരുന്നെങ്കിൽ കേക്കും വൈനുമായി സർപ്രൈസ് പാർട്ടി നടന്നേനെ !
 
ഈ വർഷത്തേതിന് ഒരു പ്രത്യേകത കൂടിയുണ്ട്. കേരള സർക്കാർ സർവീസിൽ ആയിരുന്നെങ്കിൽ (പി ഡബ്ല്യൂ ഡി യിൽ ജോലി കിട്ടണം എന്നായിരുന്നല്ലോ എന്റെ ആഗ്രഹം) ഈ മാസം ഞാൻ റിട്ടയർ ആയേനെ. എന്റെ കൂട്ടുകാരെല്ലാം മാർച്ച് മുതൽ റിട്ടയർ ചെയ്തുതുടങ്ങി. യു എന്നിൽ റിട്ടയർമെന്റ് അറുപത്തി അഞ്ചു വയസ്സിലാണ്. ഏറ്റവും വേഗത്തിൽ റിട്ടയർ ആകണം എന്നതാണ് യൂറോപ്പിലെ ആളുകളുടെ ആഗ്രഹം, എന്നാൽ അവിടെ റിട്ടയർമെന്റ് പ്രായം കൂടി വരുന്നു. ചില രാജ്യങ്ങളിൽ അത് അറുപത്തി ഒന്പത് വരെ ആയി. ചിലപ്പോൾ എനിക്ക് കേരളത്തിലെ സുഹൃത്തുക്കളോട് കുശുന്പ് തോന്നും.
 
പണ്ടൊക്കെ ഞാൻ പിറന്നാളിന് താത്വികമായ ഒരു അവലോകനം നടത്താറുണ്ട്. ഒരു ഗുണവുമില്ല. ബർത്ത് ഡേ, പിറന്നാൾ എന്നൊക്കെ കാപ്‌ഷനിൽ കണ്ടാലുടൻ ആളുകൾ ലൈക്കടിക്കും, ഹാപ്പി ബർത്ത് ഡേ പറയും, പോകും. കാര്യങ്ങൾ വായിക്കുകയൊന്നുമില്ല, ഞാൻ എഴുതാൻ കളഞ്ഞ സമയം മാത്രം മിച്ചം. ബർത്ത് ഡേയുടെ അന്ന് വേറെ വിശേഷങ്ങൾ എഴുതാൻ പോകുന്നത് വേസ്റ്റ് ഓഫ് ടൈം ആയതുകൊണ്ട് വേറൊന്നും എഴുതുന്നില്ല.
 
ഇനി ആഗസ്റ്റ് എട്ട്, കർക്കടകത്തിലെ മകം എന്നിങ്ങനെ രണ്ടു പ്രാവശ്യം കൂടി ഞാൻ വരും. അന്നും ഹാപ്പി ബർത്ത് ഡേ പറയണം. എന്റെ പോപ്പുലാരിറ്റി അളക്കാനുള്ള അവസരം കൂടിയാണിത്.
 
അപ്പൊ എല്ലാം പറഞ്ഞത് പോലെ.
 
And miles to go before I sleep !!
 
#duracellrabbit @56
 
മുരളി തുമ്മാരുകുടി
 
(PC: Wikipedia)

Leave a Comment