പൊതു വിഭാഗം

ലോക കേരള സഭ

പ്രവാസികൾ പണം കൊണ്ട് മാത്രമല്ല ആശയങ്ങൾ കൊണ്ട് കൂടിയാണ് കേരളത്തെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞല്ലോ. ഈ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ലോക കേരള സഭ ഇതിനൊരു വേദി ഒരുക്കുന്നു. (https://lokakeralasabha.com).

കേരളത്തിന് പുറത്തു താമസിക്കുന്ന നൂറ്റി എഴുപത് മലയാളികളും നമ്മുടെ എല്ലാ എം എൽ എ മാരും എം പി മാരും ഉൾപ്പെട്ടതായിരിക്കും ലോക കേരള സഭ. അടുത്ത വർഷം ജനുവരിയിൽ ആണ് ആദ്യത്തെ മീറ്റിങ്. കേരളത്തിന്റെ വികസനവും പ്രവാസികളുടെ പ്രശ്നങ്ങളും ഉൾപ്പടെ എന്തും ലോക കേരള സഭക്ക് ചർച്ച ചെയ്യാം. എന്ത് ചർച്ച ചെയ്യുന്നു എന്നതല്ല, പ്രവാസികൾക്കും നമ്മുടെ നിയമ നിർമ്മാണ സഭകളിലെ അംഗങ്ങൾക്കും തമ്മിൽ ഒരു നെറ്റവർക്ക് ഉണ്ടാക്കുന്നു എന്നതിലാണ് ഈ ആശയത്തിന്റെ സാധ്യതകൾ കിടക്കുന്നത്. അഞ്ചു വർഷത്തേക്കാണ് നോമിനേഷൻ, വർഷത്തിൽ ഒന്നോ രണ്ടോ മീറ്റിംഗേ ഉള്ളൂ, അപ്പോൾ ഇതിനായി അധികം സമയം എടുക്കും എന്ന് പേടിക്കേണ്ട. ആശയങ്ങൾ, എത്തേണ്ടവരുടെ അടുത്തെത്തിക്കാൻ ഒരു സുവർണ്ണാവസരമാണ്, വിട്ടു കളയരുത്.

ഇപ്പോൾ വിദേശത്തു താമസിക്കുന്നതും എന്നാൽ വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയ മലയാളികളെ ആണ് നാമനിർദ്ദേശം ചെയ്യേണ്ടത്. ലോകത്തെ എല്ലാ പ്രദേശത്തിനും പ്രാതിനിധ്യം ലഭിക്കാൻ പാകത്തിനാണ് ഇത് സഘടിപ്പിക്കാൻ പോകുന്നത്. പരമാവധി ചെറുപ്പക്കാരും സ്ത്രീകളും ഇതിൽ എത്തണം എന്നതാണ് എന്റെ ആഗ്രഹം. ഒരിക്കൽ നിങ്ങളോട് ഇത്തരം ആളുകളെ നിർദേശിക്കാൻ ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാണ് ചാൻസ്, ഈ വെബ്‌സൈറ്റിൽ പോയി നിങ്ങളുടെ നിർദേശങ്ങൾ കൊടുക്കൂ. ഈ മാസം ഇരുപത്തി രണ്ടാം തീയതി ആണ് ലാസ്‌റ് ഡേറ്റ്. സ്വയം നാമനിർദേശം ചെയ്യാം, മറ്റുള്ളവരെ നിർദ്ദേശിക്കുകയും ചെയ്യാം. ഒരാൾക്ക് എത്ര പേരെ നിർദ്ദേശിക്കാം എന്നതിന് പരിധി ഇല്ല. അതുകൊണ്ട് കേരളത്തിന് ഉതകും എന്ന് തോന്നുന്നവർ ധൈര്യമായി അവരുടെ പേരോ മറ്റുള്ളവരുടെ പേരോ കൊടുക്കൂ. https://lokakeralasabha.com/delegate-en

നിർദ്ദേശിക്കപ്പെടേണ്ട പത്തു പേരുകൾ നമുക്കിവിടെ പ്ലാൻ ചെയ്യാം. എന്നിട്ട് മൊത്തമായി അവരെ നിർദ്ദേശിക്കുകയും ചെയ്യാം.

1. Basheer Vallikkunnu
2. Naseena Methal
3. Ranjith Antony
4. Smitha V Sreejith

നിങ്ങൾക്ക് താല്പര്യം ഉള്ള ആളുകളുടെ പേര് പറയൂ (ഇത്തവണ സ്വന്തം പേര് വേണ്ട). എന്റെ മനസ്സിൽ ഇനിയും അനവധി പേരുകൾ ഉണ്ട്, പക്ഷെ ഒരു തുടക്കത്തിന് വേണ്ടി ഇട്ടതാണ്. പകുതി (എങ്കിലും) സ്ത്രീകൾ ആയിരിക്കണം എന്നെനിക്ക് നിർബന്ധം ഉണ്ട് കേട്ടോ. നമ്മുടെ അസംബ്ലിയിലും പാർലിമെന്റിലും ഉള്ളവർ കണ്ടു പഠിക്കട്ടെ.

Leave a Comment