പൊതു വിഭാഗം

രണ്ടാമന്റെ കാമസൂത്രങ്ങൾ…

രണ്ടു വർഷം മുൻപ് വദനസുരതത്തെക്കുറിച്ചെഴുതിയ പോസ്റ്റിന് കിട്ടിയ അതിശയകരമായ പ്രതികരണത്തിന് ശേഷം ഒരു സെക്സ് സീരീസ് എഴുതുമെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞിരുന്നു. “തേങ്ങാ ഉടക്ക് സ്വാമീ” എന്ന് ഇടക്ക് പലരും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവസാനം സ്വാമി തേങ്ങ ഉടക്കുകയാണ്…
 
ഈ ലക്കം (സെപ്റ്റംബർ 15-30) വനിതയിലാണ് സൈബർ യുഗത്തിലെ ലൈഗികത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാമസൂത്ര എന്ന പേരിൽ പരന്പര തുടങ്ങുന്നത്.
 
സമ്മതം (കൺസെന്റ്), രതി മൂർഛ, സെക്സ് ടോയ്‌സ്, റോബോട്ടിക് സെക്സ്, മാസ്റ്റേഴ്സ് ആൻഡ് ജോൺസൺ, ഹൈറ്റ് റിപ്പോർട്ട്, ജി സ്പോട്ട്, പി സ്പോട്ട്, ബി ഡി എസ് എം, തന്ത്ര, സെക്സ് മ്യൂസിയം, പോണോഗ്രഫിയുടെ ചരിത്രം, പെദ്ദാപുരം, പാരഡൈസ്, മണാളർ, മാലാവി, പെനിസ് ക്ലിപ്പ്, ഫീമെയിൽ ജനിറ്റൽ മൂട്ടിലേഷൻ, വിവാഹ പൂർവ്വ ലൈംഗിക ബന്ധം, മാറാരോഗം വന്നു മരിക്കാറായവരുടെ ലൈംഗിക ആവശ്യങ്ങൾ, വിവാഹത്തിനകത്തെ സെക്സ്, വിവാഹേതര ബന്ധങ്ങൾ, ലൈംഗിക രോഗങ്ങൾ, രോഗങ്ങൾ എങ്ങനെ ലൈംഗികതയെ ബാധിക്കുന്നു, പ്യൂബിക് ഹെയർ, വയാഗ്ര തുടങ്ങി മലയാളിക്ക് അറിയുന്നതും അറിയാത്തതും അറിയേണ്ടതും ചർച്ച ചെയ്യേണ്ടതുമായ വിഷയങ്ങളെല്ലാം ഈ പരന്പരയിലുണ്ട്. അടുത്ത ഒരു വർഷത്തേക്ക് എല്ലാ ലക്കത്തിലും ഒരു ലേഖനം വീതമുണ്ടാകും. ലൈംഗിക വിദ്യാഭ്യാസ പാരന്പരയായിട്ടല്ല, രണ്ടാമന്റെ ശൈലിയിൽ ചരിത്രവും ഭൂമിശാസ്ത്രവും കളിയും കാര്യവുമായായിട്ടാണ് പരന്പര മുന്നേറുന്നത്.
 
ഈ പരന്പര ഫേസ്ബുക്കിൽ എഴുതണമെന്ന് തന്നെയായിരുന്നു എൻറെ ആഗ്രഹമെങ്കിലും വനിതയിൽ എഴുതാനുള്ള തീരുമാനം മനഃപൂർവ്വം എടുത്തതാണ്. കേരളത്തിൽ ലൈംഗിക വിഷയത്തിൽ മാറ്റങ്ങളുണ്ടാകണമെങ്കിൽ എൻറെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും അപ്പുറത്തുള്ള ലോകത്താണ് ഈ വിഷയങ്ങൾ എത്തേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും.
 
രണ്ടാമന്റെ കാമസൂത്രങ്ങൾ വായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ ഈ ആഴ്ച മുതൽ ഒരു വർഷത്തേക്ക് വനിത വായിക്കുക, വരിക്കാരല്ലെങ്കിൽ പുതിയതായി വരിക്കാരാകുക. നഷ്ടമാകില്ല, ഉറപ്പ്…
 
മുരളി തുമ്മാരുകുടി
 

Leave a Comment