പൊതു വിഭാഗം

യു ജി സി ഇല്ലാതാകുമ്പോൾ…

കേട്ടപ്പോൾ സന്തോഷം തോന്നിയ ഒരു വാർത്തയാണ് യു ജി സി നിറുത്തലാക്കി പുതിയ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ വരുന്നു എന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം യാതൊരു പുതുമകളും ഇല്ലാതെ ചുറ്റിത്തിരിയുന്നതിന്റെ പ്രധാന ഉത്തരവാദി ഈ കമ്മീഷൻ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം. ഐ ഐ ടി പോലെ പാർലമെന്റ് നേരിട്ട് ആക്ട് കൊണ്ടുവന്ന് നടത്തുന്ന സ്ഥാപനങ്ങളാണ് നമുക്ക് അല്പമെങ്കിലും പുതിയ ആശയങ്ങളും രീതികളും തന്നത്. ഇനി ആ എ ഐ സി ടി ഇ കൂടി ഒന്ന് പിരിച്ചു വിട്ടാൽ എഞ്ചിനീയറിങ്ങും രക്ഷപെട്ടേക്കും.
 
എന്നുവെച്ച് പുതിയ കമ്മീഷൻ എല്ലാം ശരിയാക്കും എന്നല്ല. നമ്മുടെ ബ്യൂറോക്രസിയും നമുക്ക് ചുറ്റുമുള്ള ആളുകളെയും വച്ചാണല്ലോ പുതിയ സംവിധാനവും ഉണ്ടാക്കാൻ പോകുന്നത്. എന്നാലും യു ജി സി യെക്കാൾ മോശമാക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് എൻറെ വിശ്വാസം.
 
കൂടുതൽ എഴുതണമെന്ന് താല്പര്യമുള്ള വിഷയമാണ്, എന്നെങ്കിലും എഴുതാം. തൽക്കാലം സുഹൃത്തായ ശ്രീ ടി പി ശ്രീനിവാസൻ എഴുതിയ ലേഖനം വായിക്കൂ,
 
https://www.pennews.net/opinion/2018/07/08/higher-education-commission-will-the-new-cat-catch-mice
 
തീർന്നു, തായ്‌ലൻഡിൽ നിന്നെന്തെങ്കിലും പറയാനുണ്ടെങ്കിൽ അല്ലാതെ ഇന്നിനി പോസ്റ്റില്ല.
 
മുരളി തുമ്മാരുകുടി

Leave a Comment