പൊതു വിഭാഗം

മാറുന്ന തലമുറ, മാറുന്ന കേരളം.

വിദേശരാജ്യങ്ങളിൽ Parenting നെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ അനവധി ഉണ്ടെങ്കിലും കുട്ടികളെ വളർത്തുന്നത് അച്ഛനമ്മമാരിൽ നിന്നും പഠിക്കുന്നതല്ലാതെ, പുസ്തകം വായിച്ചു പഠിക്കേണ്ട ഒന്നാണെന്നോ, അത്ര മാത്രം പഠിക്കാനുള്ള ഒന്നാണെന്നോ കേരളത്തിൽ ആരും വിചാരിക്കാറില്ല. കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന കാലത്ത് അല്ലെങ്കിൽ അച്ഛനും അമ്മയും ഒക്കെ കൈ എത്തും ദൂരത്ത് ഉള്ളപ്പോൾ അത് ന്യായമാണ് താനും. കുട്ടികൾക്കായുള്ള പല മാസികകൾ തലമുറകളായിട്ട് കേരളത്തിലുണ്ടെങ്കിലും പേരെന്റിങ്ങിനുവേണ്ടി ഒരു മാസിക ഉണ്ടെന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു, സിദ്ധാർത്ഥിന്റെ എക്സിബിഷനെക്കുറിച്ച് ലിജ എഴുതിയ മനോഹരമായ കുറിപ്പ് പ്രസിദ്ധീകരിക്കട്ടെ എന്ന് ചോദിച്ച് ‘OurKids’ മാസികയുടെ എഡിറ്റർ സമീപിക്കുന്നത് വരെ. ഈ മാസത്തെ മാസികയുടെ കവർ സ്റ്റോറി സിദ്ധാർത്ഥിന്റെതാണ്. നന്നായിട്ടുണ്ട്. മാസിക പ്രിന്റിലും നല്ല ക്വാളിറ്റിയിലാണ് ഇറക്കുന്നതെന്ന് Viswa Prabha പറഞ്ഞു.
 
ഈ മാസിക റെക്കമെന്റ് ചെയ്യാൻ അത് മാത്രമല്ല കാരണം. മാറുന്ന കേരളത്തിന്റെ പ്രതിഫലനമാണ് ഇത്തരം പ്രസിദ്ധീകരണങ്ങൾ. കെട്ടിലും മട്ടിലും ലേഔട്ടിലും പ്രിന്റിലും ഉന്നത നിലവാരമുള്ള സ്പെഷ്യാലിറ്റി മാസികൾ ഇനിയും ഉണ്ടാകട്ടെ.
സിദ്ധാർത്ഥിനെപ്പറ്റി എഴുതിയതിന് നന്ദി, മാസികക്ക് എല്ലാ ആശംസകളും..! അച്ഛൻ എന്ന നിലയിൽ എൻറെ പ്രകടനത്തെക്കുറിച്ച് എനിക്ക് തന്നെ അത്ര നല്ല അഭിപ്രായമില്ല, എന്നാലും പറ്റുമ്പോൾ ഒക്കെ എഴുതാൻ ശ്രമിക്കാം.
https://www.facebook.com/OurKidsMagazine/
 
മുരളി തുമ്മാരുകുടി

Leave a Comment