പൊതു വിഭാഗം

മദ്യത്തെക്കുറിച്ചുള്ള ചർച്ചകൾ…

ഞാൻ മദ്യപിക്കുന്ന ആളല്ല, അതേ സമയം ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം ഒരു തെറ്റോ കുറ്റമോ അല്ല എന്ന് വിശ്വസിക്കുന്ന ആളാണ്.
 
ലോകത്ത് നൂറു രാജ്യങ്ങളിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്, വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും. അവിടെ ഒക്കെ മറ്റു വസ്തുക്കളെ പോലെ മാന്യമായി കടയിൽ പോയി വാങ്ങാവുന്ന വസ്തുവാണ് മദ്യം. യൂറോപ്പിലെ ഓഫീസുകളിലെ കാന്റീനിൽ പോലും മദ്യം ലഭ്യമാണ്. ഒഫിഷ്യൽ ലഞ്ചാണെങ്കിൽ കുറച്ചു വൈനോ ചൂടുള്ള ദിവസം കുറച്ചു ബിയറോ കുടിക്കുന്നത് സാധാരണമാണ്. കേരളത്തിലെ പോലെ മദ്യം വേണ്ടവരെ മഴയത്തും വെയിലത്തും നടുറോഡിൽ നിർത്തി ബുദ്ധിമുട്ടിക്കുകയും അപഹാസ്യരാക്കുകയും ചെയ്യുന്ന പരിപാടി ലോകത്ത് ഒരിടത്തുമില്ല.
 
കേരളത്തിലെ കുടുംബത്തിലെ പ്രശ്നങ്ങൾ മുതൽ കുറ്റകൃത്യങ്ങളിൽ വരെ മദ്യത്തിന് ഒരു പങ്കുണ്ടാകാമെങ്കിലും കേരളത്തിലെ കുടുംബത്തിലെയും സമൂഹത്തിലേയും പ്രശ്നങ്ങൾ കൂടിയാണ് ആളുകളെ അമിത മദ്യപാനത്തിലേക്ക് നയിക്കുന്നതെന്ന് വിശ്വസിക്കുന്ന ആളുമാണ്. അപ്പോൾ ഏതാണ് കാര്യം? ഏതാണ് കാരണം? എന്ന് എളുപ്പപത്തിൽ പറയാൻ പറ്റില്ല. കുടുംബത്തിലെ സാഹചര്യം മാറാതെ മദ്യം നിരോധിച്ചാൽ ചെന്നെത്തുന്നത് അതിലും മോശപ്പെട്ട എന്തെങ്കിലും സാധനത്തിൽ ആയിരിക്കും.
 
ഞാൻ ഒരു ജി എൻ പി സി അംഗം അല്ല, ഓണം വരട്ടെ, നല്ല ഒരു പോസ്റ്റുമിട്ട് അംഗമാകാം എന്ന് പ്ലാൻ ചെയ്തിരുന്നു. മദ്യപാനത്തെപ്പറ്റി ആരോഗ്യകരമായ ചർച്ചകൾ നടത്താൻ പറ്റിയ ഒരിടം ആണെന്നും കരുതിയിരുന്നു. ഇന്നിപ്പോൾ ജി എൻ പി സി അഡ്‌മിനെതിരെ കേസെടുത്തു എന്ന് കേട്ടു. ഇനി അത് പൂട്ടിപ്പോയാൽ ചർച്ചകൾക്കുള്ള ആ വേദി പോയി.
 
മദ്യത്തെപ്പറ്റി ആരോഗ്യകരമായ ചിന്തയും നയവും ഉണ്ടാകുന്നത് വരെ കേരളത്തിൽ ഉത്തരവാദിത്തമുള്ള മദ്യപാനം ഉണ്ടാകില്ല. അതൊരു കഷ്ടമാണ്. സമൂഹത്തിലും സമൂഹമാധ്യമത്തിലും മദ്യത്തെക്കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകട്ടെ.
 
#Not21stCentury

Leave a Comment