പൊതു വിഭാഗം

പ്രളയ കാലത്ത് ‘കാര്യം’ സാധിക്കുന്നതെങ്ങനെ ?

ഓരോ ദുരന്തകാലത്തെയും പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങൾ ആണ് കുടിവെള്ളവും കക്കൂസ് സൗകര്യങ്ങളും.
 
കുടിവെള്ളത്തെ പറ്റി ഏറെ ഗൈഡൻസ് ഉള്ളതിനാൽ അധികം പറയുന്നില്ല. പറ്റുന്നവർ എല്ലാം കുപ്പി വെള്ളം പോലും തിളപ്പിച്ച് ആറ്റി കുടിക്കുക, അല്ലെങ്കിൽ കുപ്പി വെള്ളം, അല്ലെങ്കിൽ മഴ വെള്ളം അരിച്ചു കുടിക്കുക.
 
ടോയ്‌ലറ്റിൽ പോകുന്നത് എങ്ങനെ എന്നതിനെ പറ്റി ആരും പറഞ്ഞു കണ്ടില്ല. ‘മോശമല്ലേ’ എന്ന് കരുതിയിട്ടായിരിക്കണം. ഒരു മോശവുമില്ല. ഓരോ വൻ ദുരന്ത കാലത്തും എൻറെ പ്രധാന പണി ആളുകളുടെ അപ്പിയിടൽ സൗകര്യങ്ങൾ ഒരുക്കുകയാണ്.
 
ക്യാംപ് ഉള്ള സ്ഥലങ്ങളിൽ, ആവശ്യമെങ്കിൽ പഴയതു പോലെ പിറ്റ് ലാട്രിൻ ഉണ്ടാക്കാം. അതിനൊക്കെ ധാരാളം ഗൈഡൻസ് ഉണ്ട്.
 
ഏറ്റവും പ്രശ്നം വെള്ളത്തിൽ ചുറ്റപ്പെട്ട് വീട്ടിലോ, ഫ്ലാറ്റിലോ, ഹോസ്റ്റലിലോ കുടുങ്ങിയാൽ ആണ്. പുറത്തു വെള്ളം പൊങ്ങിയാൽ ചിലപ്പോൾ ടോയ്‌ലറ്റിൽ വെള്ളം പുറത്തേക്കൊഴുകാത്ത സ്ഥിതി വരും.
 
ഒട്ടും വിഷമിക്കേണ്ട, നാണിക്കുകയും വേണ്ട. ഇതൊക്ക മനുഷ്യൻ ചെയ്യുന്ന ചെയ്യേണ്ട കാര്യങ്ങൾ അല്ലേ. കക്കൂസില്ലാതെ വളർന്ന ഒരു തലമുറ ആയത് കൊണ്ട് എനിക്കിതൊരു പ്രശ്നമല്ല. യൂറോപ്യൻ ക്ളോസറ്റ് മാത്രം പരിചയിച്ചവർക്ക് ഒരു താത്കാലിക ടോയ്‌ലറ്റ് ഉണ്ടാക്കാം. ഒരു പ്ലൈവുഡ് കസേരയും പ്ലാസ്റ്റിക് ബാഗും ഒക്കെ മതി (കസേരയുടെ കാര്യം പോക്കാണ് കേട്ടോ, സീറ്റിന്റെ നടുക്കൊരു തുളയിടേണ്ടി വരും എന്നാലും കാര്യം നടക്കുമല്ലോ). . പ്രളയ ജലം ശൗചത്തിന് എടുക്കാം പക്ഷെ അത് കഴുകി പ്ലാസ്റ്റിക് ബാഗിലേക്ക് ഒഴിക്കാതിരിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ രണ്ടു പേർ കാര്യം സാധിക്കുമ്പോൾ ബാഗ് നിറയും, അല്ലെങ്കിൽ പലർക്ക് വേണ്ടി ഒറ്റ ബാഗ് മതി.
 
കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ഉണ്ട്.
 
https://inspectapedia.com/plumbing/Disaster_Zone_Toilets.php
 
മുരളി തുമ്മാരുകുടി

1 Comment

  • നമസ്തെ സർ.
    ഇതുപോലെ ഒരു വ്യക്തിയെ 4 വർഷങ്ങൾ ആയി ഞാൻ തേടുകയായിരുന്നു. എനിക്ക്‌ അങ്ങയെ നേരിൽ കണ്ട്‌ സംസാരിച്ചാൽ കൊള്ളാമെന്ന് ആഗ്രഹം ഉണ്ട്‌. ഈ ദുരന്തത്തെക്കുറിച്ചും വരാൻ പോകുന്ന ഒരു മഹാദുരന്തത്തെക്കുറിച്ചും വ്യക്തമായി അറിയാവുന്നതുകൊണ്ടാണു ഞാൻ അങ്ങയെപോലെ ഒരു വ്യക്തിയെ കാണണമെന്ന് ആഗ്രഹിക്കുന്നത്‌. എനിക്ക്‌ ഈ ജന്മംകൊണ്ട്‌ എല്ലാ dimensions ഉം cross ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. (മുല്ലപ്പെരിയാർ ഡാം നെ സംരക്ഷിക്കാൻ നമുക്ക്‌ സാധിക്കും)

    +91 9930930331

Leave a Comment