പൊതു വിഭാഗം

പൊറോട്ടയടിക്കുന്ന പൈലറ്റുമാർ?

കൊറോണക്കാലത്ത് ലോകത്ത് പലയിടത്തും അനവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് മുപ്പത് കോടി ആളുകൾക്കാണ് തൊഴിൽ നഷ്ടം ഉണ്ടായത്. ടൂറിസം, ട്രാവൽ മേഖലകളിലാണ് മൊത്തമായി തൊഴിൽ നഷ്ടം ഉണ്ടായത്. നമ്മുടെ നാട്ടിലാണെങ്കിൽ ടൂറിസം കൂടാതെ കാറ്ററിങ്ങ് പോലെ അനവധി മേഖലകൾ വേറെയും.
 
ഒരു രംഗത്ത് തൊഴിൽ നഷ്ടപ്പെടുന്പോൾ, മറ്റു തൊഴിലുകളിലേക്ക് ആളുകൾ മാറേണ്ടി വരും. ഹോട്ടലിൽ ജോലി ചെയ്തവർ റോഡ് സൈഡിൽ മൽസ്യ കച്ചവടം നടത്തുന്നത് കേരളത്തിൽ നാം കണ്ടു. പൈലറ്റായി ജോലി ചെയ്തിരുന്നവർ ഇറച്ചി വെട്ടുകാരായ വാർത്ത വന്നത് ദുബായിൽ നിന്നാണ്. ഇത്തരത്തിൽ എത്രയോ തൊഴിൽ മാറ്റങ്ങൾ.
 
ഇതൊക്കെ അപ്രതീക്ഷിത സാഹചര്യങ്ങൾ ആണെങ്കിലും ഇനി വരുന്ന ലോകം ഇത്തരത്തിൽ തൊഴിൽ രംഗത്ത് അസ്ഥിരതകളുടേതാണ്. ഒരു വിഷയത്തിൽ ഡിഗ്രി പഠിച്ച് ആ രംഗത്ത് തന്നെ തൊഴിൽ ലഭിച്ച് ഒരു സ്ഥാപനത്തിൽ തന്നെ പടിപടിയായി വളരുന്ന ഒരു രീതി ഇനി ഉണ്ടാവില്ല. കരിയർ എന്ന വാക്ക് തന്നെ മാറി “വർക്ക് ലൈഫ്” എന്ന രീതിയിലേക്കാണ് ലോകം പോകുന്നത്.
 
ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക്, ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക്, ഒരു തൊഴിൽ രംഗത്ത് നിന്നും മറ്റൊരു തൊഴിൽ രംഗത്തേക്ക് ആളുകൾക്ക് മാറേണ്ടി വരും. എങ്ങനെയാണ് ഇത്തരം മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നത്?
 
ഈ വിഷയത്തിലാണ് Neeraja Janaki നീരജ നാളെ വൈകീട്ട് സംസാരിക്കുന്നത്. മെന്റർസിന്റെ യു ട്യൂബ് ലിങ്കിൽ കാണാം. Sudheer Mohan സുധീർ ആണ് സെഷൻ മോഡറേറ്റ് ചെയ്യുന്നത്.
 
ലിങ്ക് – https://youtu.be/6l2_xH1BrNY
 
നാളെ ജൂൺ 13, വൈകീട്ട് 8 മണിക്ക്.
 
ഇനി ആർക്കെന്നും എന്തെന്നും അറിയാൻ വയ്യാത്ത കാലമാണ് വരുന്നത്, അതുകൊണ്ട് തീർച്ചയായും കാണണം.
 
മുരളി തുമ്മാരുകുടി

Leave a Comment