പൊതു വിഭാഗം

പുതുവർഷ അറിയിപ്പുകൾ…

ഡിസംബർ ഇരുപത്തി ആറ് മുതൽ ജനുവരി എട്ട് വരെ കേരളത്തിലുണ്ടാകും. പൊതു പരിപാടികൾ അധികമില്ല. ഇരുപത്തി ഏഴാം തീയതി ഉച്ചക്ക് തൃശൂരിൽ കാർഷിക സെമിനാറിൽ ‘നവകേരളത്തിൽ കൃഷി’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കേരളത്തിൽ കൃഷിയുടെ സാധ്യതയെപ്പറ്റി എൻറെ അഭിപ്രായം നിങ്ങൾക്കൊക്കെ അറിയാമല്ലോ.
 
ആയിരത്തിലധികം കൃഷിക്കാരോടാണ് ആ അഭിപ്രായങ്ങൾ പറയാൻ പോകുന്നത്. കണ്ടം വഴി ഓടേണ്ടി വരുമോ എന്ന പേടി ഇല്ലാതില്ല, എന്നാലും പറയാനുള്ളത് പറഞ്ഞിട്ടേ ജഗന്നാഥൻ ആ മണ്ണ് വിട്ട് പോകൂ…
 
വേറെ പലരും പ്രോഗ്രാമിന് വിളിക്കുന്നുണ്ട്, സന്തോഷം ഉള്ള കാര്യമാണെങ്കിലും ഇനി പൊതു പരിപാടികൾ കുറക്കുകയാണ്. യാത്രയുടെ ബുദ്ധിമുട്ട്, യാത്രയിൽ ഭക്ഷണം നിയന്ത്രിക്കാനുള്ള പ്രശ്നങ്ങൾ, കൂടി വരുന്ന ബോഡി മാസ്സ് ഇൻഡക്സ്, കാർബൺ ഫുട്പ്രിന്റ് കുറക്കണം എന്നുള്ള ആഗ്രഹം ഇതൊക്കെ കാരണങ്ങളാണ്.
 
എന്നുവെച്ച് ആളുകളോട് സംവദിക്കാനുള്ള ആഗ്രഹത്തിൽ കുറവില്ല (തിരഞ്ഞെടുപ്പ് ഒക്കെ വരികയല്ലേ !). അതുകൊണ്ട് പ്രോഗ്രാമിന് വീഡിയോ റെക്കോർഡ് ആയി ചെറിയ സന്ദേശങ്ങൾ അയച്ചു തരികയോ ഫേസ്ബുക്കിലോ സ്കൈപ്പിലോ ലൈവ് ആയി ആളുകളോട് സംവദിക്കുകയോ ആകാം. യാത്രയാണ് കുറക്കാൻ ഉദ്ദേശിക്കുന്നത്.
 
അപ്പോൾ പുതുവർഷത്തിന് നാട്ടിൽ കാണാം.
 
മുരളി തുമ്മാരുകുടി
 

Leave a Comment