പൊതു വിഭാഗം

ദുരന്ത നിവാരണം സ്വന്തം കയ്യിൽ എടുക്കുമ്പോൾ…

മലയിലും നാട്ടിലും മഴ കനത്തടോടെ അണക്കെട്ടുകൾ തുറക്കുമോ എന്ന് പേടിച്ചിരിക്കയാണ് അണക്കെട്ടിന്റെ താഴെ പ്രദേശത്ത് ഉള്ളവർ.
 
അതേ സമയം “തേങ്ങാ ഉടയ്ക്ക് സ്വാമീ” എന്ന മട്ടിൽ മാധ്യമങ്ങളും ലോകത്തെമ്പാടും ഉള്ള മലയാളികളും.
 
ടെൻഷൻ അടിച്ചിരിക്കുന്ന എൻറെ മുന്നിലേക്ക് ഒരു ദുരന്ത ലഘൂകരണത്തിൻറെ കഥ ബി ബി സി കൊണ്ടു വരുന്നു.
 
ഒരു ദുരന്തം ഉണ്ടാകുമ്പോൾ പ്രൊഫഷണൽസ് ആണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് ഞാൻ പലപ്പോഴും പറഞ്ഞിവിടെ ആളുകളുടെ എതിർപ്പ് സമ്പാദിച്ചിട്ടുണ്ടല്ലോ. പക്ഷെ കാര്യങ്ങളിൽ ജനം നേരിട്ട് ഇടപെടണമെന്ന ചിന്താഗതിക്കാരെയാണ് ഈ കഥ പിന്തുണക്കുന്നത്.
 
സമുദ്രനിരപ്പിന് താഴെ കിടക്കുന്ന നെതർലാൻഡിലേക്ക് വെള്ളം കയറാതെ ഉണ്ടാക്കിയ ഭിത്തിയിലുണ്ടായ വിള്ളലിൽ സ്വന്തം വിരൽ കടത്തിവെച്ച് ഗ്രാമത്തിലെ മറ്റുള്ളവർ വരുന്നത് വരെ നോക്കിയിരുന്ന ബാലന്റെ കഥ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. അതൊരു കഥയാണെന്ന് പിന്നീടാണ് അറിഞ്ഞത്.
 
ഈ കഥ അതുക്കും… അതുക്കും മീതെ…
 
ഇംഗ്ലണ്ടിൽ എസ്സെക്സിൽ കടൽപാലത്തിലെ തീ മൂത്രമൊഴിച്ചു കെടുത്തിയ യുവാവിനെപ്പറ്റിയാണ് വാർത്ത. “കാര്യങ്ങളുടെ നിയന്ത്രണം നേരിട്ടു കയ്യിലെടുത്തു” (took matters in my own hands) എന്ന പ്രയോഗത്തിന് പുതിയ മാനം നല്കിയിരിക്കയാണ് ഈ ഹീറോ.
 
(മുന്നറിയിപ്പ്. കുപ്പിക്കണക്കിന് ബിയറിടിക്കുന്ന സായിപ്പ് അഗ്നിശമനം നടത്തിയ കഥ കേട്ട് കഞ്ഞിവെള്ളം കുടിച്ചു വീട്ടിൽ നിന്നിറങ്ങുന്ന നിങ്ങൾ ആ പണിക്ക് പോകരുത്, പണി പാളും..)
 
https://www.bbc.com/news/uk-england-essex-45018213

Leave a Comment