പൊതു വിഭാഗം

തണ്ണീർ തടങ്ങൾക്കും ഒരു ദിനം

തണ്ണീർത്തടങ്ങളുടെ പ്രാധാന്യം മലയാളികൾ മനസ്സിലാക്കി വരുന്നതേ ഉള്ളൂ. കണ്ടൽക്കാടുകൾ എന്നാൽ ഉപയോഗ ശൂന്യമായതാണെന്നും അവ വെട്ടിത്തെളിച്ച് ഹോട്ടലോ സ്റ്റേഡിയമോ ഉണ്ടാക്കുന്നതാണ് വികസനമെന്നും നമ്മൾ ഇപ്പോഴും ചിന്തിക്കുന്നു.

വെള്ളപ്പൊക്കം തൊട്ടു സുനാമി വരെയുള്ള ദുരന്തങ്ങൾ നമ്മളെ തേടി എത്തുമ്പോൾ നമുക്ക് മുന്നിലുള്ള അവസാന കവചമാണ് ഈ തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും. വികസിത രാജ്യങ്ങളിൽ ഇവ സംരക്ഷിക്കപ്പെടുന്നു എന്ന് മാത്രമല്ല പുതിയതായി ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം കൊണ്ട് കടലെടുക്കാൻ പോകുന്ന കേരള തീരത്തിനും വെള്ളത്തിലാകാൻ പോകുന്ന കൊച്ചിക്കും പ്രകൃതി നൽകിയിരുന്ന കവചങ്ങൾ നാം വെട്ടി മാറ്റിയിരിക്കുന്നു. കവചം ഉപേക്ഷിച്ച കർണ്ണന്റെ ഗതി തന്നെയാണ് നമ്മുടെ നഗരങ്ങളേയും തീരങ്ങളെയും കാത്തിരിക്കുന്നത്, അകാല മൃത്യു.

എറണാകുളത്തുള്ളവർ തീർച്ചയായും ഫെബ്രുവരി രണ്ടാം തീയതി മംഗളവനത്തിൽ നടക്കുന്ന (https://www.facebook.com/photo.php?fbid=10156084352642640&set=a.10150206338532640.343781.690677639&type=3&theater)  ഈ പരിപാടിക്ക് പോകണം. എറണാകുളത്തിന് അകത്ത് തന്നെ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് പോലും അധികമാർക്കും അറിയില്ല. ഇനി ഇതൊന്നും അധിക കാലം ഉണ്ടാകാനും പോകുന്നില്ല. അത് കൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കണം, തണ്ണീർത്തടങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കണം.

Hareesh Harish Vasudevan Sreedeviനോട് ചോദിച്ചാൽ കൂടുതൽ വിവരം കിട്ടും.

 

Leave a Comment