പൊതു വിഭാഗം

ചെറിയ മാറ്റങ്ങൾ, വലിയ സന്തോഷം…

ലോകത്ത് പലയിടത്തേക്കുള്ള യാത്രകൾക്കിടയിൽ അബുദാബിയിൽ സ്റ്റോപ്പ് ഓവർ ചെയ്യാൻ അവസരം കിട്ടാറുണ്ട്. അവിടെ എൻറെ രണ്ടു മരുമക്കൾ ഉണ്ടെന്നത് മാത്രമല്ല കാരണം. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നൊരു സംഘടനയിലെ കുറച്ചു പേർ അവിടെയുണ്ട്. ഓരോ പ്രാവശ്യവും അവിടെ എത്തി മണിക്കൂറുകളോളം അവരോട് സംവദിക്കും.
ആശയപരമായി ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരാണ് അവർ. ഞാനാണെങ്കിലോ കേരളത്തിൽ നിയോലിബറൽ ആണെന്ന് പറഞ്ഞുനടക്കാൻ ധൈര്യമുള്ള അപൂർവ്വം പേരിൽ ഒരാളാണ്. ആ അർത്ഥത്തിൽ ഞങ്ങൾ തമ്മിൽ സാന്പത്തിക വിഷയങ്ങളിൽ ആശയ ഐക്യം കുറവാണ്. ചർച്ചകളെല്ലാം തർക്കങ്ങളാണ്, ചൂടേറിയതും.
 
സാമൂഹ്യ കാര്യങ്ങളിൽ പക്ഷെ അങ്ങനെയല്ല. ശാസ്ത്രം, ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗനീതി, ലൈംഗികത, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങളിൽ ഞങ്ങൾക്ക് പൂർണ്ണമായും സമാന കാഴ്ചപ്പാടുകളാണുള്ളത്. എങ്ങനെയാണ് ഇത്തരം പുരോഗമന ആശയങ്ങൾ കേരളത്തിലെ സമൂഹത്തിൽ എത്തിക്കുന്നത് എന്നതാണ് പ്രധാന ചർച്ച.
 
ചർച്ചയുടെ വിഷയങ്ങൾ ഏത് തന്നെ ആണെങ്കിലും സംഘത്തിലുള്ള സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെ പങ്കെടുക്കും എന്നതാണ് ഈ ചർച്ചകളിൽ എന്നെ ആകർഷിക്കുന്ന മറ്റൊരു ഘടകം.
 
അടുത്ത ഒരു വർഷം അബുദാബിയിലെ ‘ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്’ എന്ന സംഘടനയെ നയിക്കാൻ പോകുന്നത് എൻറെ സുഹൃത്തുക്കളായ സ്ത്രീകളാണെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
 
Kiran Kannan പറഞ്ഞ പോലെ അവർക്ക് സമ്മാനം മാത്രമല്ല, ഈ വർഷം ചെയ്യാൻ പറ്റുന്ന ചില ആശയങ്ങളുമായിട്ടായിരിക്കും അബുദാബിയിലേക്കുള്ള അടുത്ത വരവ്.
എല്ലാ പുതിയ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ..! ഈ വർഷം നമുക്ക് കലക്കണം !!
മുരളി തുമ്മാരുകുടി
 
Eid Kamal T Smitha Dhanesh Roosh Mehar Syam Thaikkad Smini Syam Anjana SankarVinod GopinathGafoor Kondotty

Leave a Comment