പൊതു വിഭാഗം

ചില പ്രധാന അറിയിപ്പുകൾ

ഇന്ന് മുതൽ ഒരു മാസത്തേക്ക് അവധിയും മറ്റു പരിപാടികളും ആയതിനാൽ ഈ നിലയത്തിൽ നിന്നും സെൽഫിയും മറ്റു ചിത്രങ്ങളും അല്ലാതെ വലിയ പ്രക്ഷേപണങ്ങൾ ഒന്നും ഉണ്ടാവില്ല. ഞാൻ അഭിപ്രായം പറഞ്ഞില്ലെങ്കിലും ലോകം മുന്നോട്ടു പോകും എന്ന തിരിച്ചറിവും നല്ലതാണ്.

നാളെയും മറ്റന്നാളും യൂ എ ഇ യിൽ ഉണ്ട്. പൊതു പരിപാടി ഇല്ല. ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഒരു മീറ്റിംഗ് ഉണ്ട്. വെള്ളിയാഴ്ച രാവിലെ പത്തു മുതൽ ഒന്ന് വരെ ലൂവ്ര് മ്യൂസിയത്തിൽ കാണും. മ്യൂസിയം കാണാത്തവർ വന്നാൽ ഒരുമിച്ചു കാണാം.

പതിനാറാം തിയതി തൊട്ട് നാട്ടിൽ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ. താഴെ പറയുന്നതാണ് പൊതു പരിപാടികൾ. പരമാവധി സുഹൃത്തുക്കളെ കാണുക എന്നത് തന്നെയാണ് ലക്ഷ്യം എന്നതിനാൽ ചുറ്റുവട്ടത്തുള്ളവർ വരാൻ ശ്രമിക്കുമല്ലോ.

ഡിസംബർ 17 ഞായർ വൈകീട്ട് നാല് മണി മുതൽ വെങ്ങോല താഴത്തെ സ്‌കൂൾ ശതാബ്ദി ആഘോഷം, പൂർവ്വ വിദ്യാർത്ഥി സമ്മേളനം. ഏഴു മണി മുതൽ പ്രൊഫസർ ടി എൻ കേശവപിള്ള ലൈബ്രറിയിൽ ഉണ്ടാകും.

ഡിസംബർ പതിനെട്ട്, വൈകിട്ട് ഏഴുമണിക്ക് കഫെ പപ്പായയിൽ യുവജനങ്ങളും ആയി ചർച്ച. യുവത്വം, രാഷ്ട്രീയം, ജനാധിപത്യത്തിന്റെ ഭാവി എന്നതാണ് വിഷയം (പോസ്റ്റ് ഇട്ടിരുന്നു).

ഡിസംബർ പത്തൊമ്പത് ഉച്ചക്ക് രണ്ടു മണിക്ക് എം എ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, ഭാവിയിലെ എൻജിനീയറിങ്ങ്, വിദ്യാഭ്യാസം, അധ്യാപനം. പ്രധാനമായും അവിടുത്തെ കോളേജ് അധ്യാപകർക്കാണ്. വിഷയത്തിൽ താല്പര്യം ഉള്ള അടുത്തുള്ള മറ്റു കോളേജുകളിലെ അധ്യാപകർക്കും വരാം.

ഡിസംബർ ഇരുപത്, രാവിലെ ഒൻപതര മുതൽ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ‘സാമൂഹ്യ മാധ്യമവും ആഗോള മലയാളിയും’. ഹരീഷും ബൽറാമും ദീപ നിഷാന്തും കെ ജെ ജേക്കബ്ബും ഒക്കെ ഉണ്ട്. ഇതൊരു പ്രസ്സ് മീറ്റ് അല്ല, ആർക്കും വരാം. ഇതിന്റെ പോസ്റ്റ് വേറെ ഇടാം.

ഡിസംബർ ഇരുപത്തി ഒന്നും ഇരുപത്തി രണ്ടും തിരുവനന്തപുരത്ത്, ദുരന്ത നിവാരണം തന്നെയാവും പ്രധാന വിഷയം. ഇരുപത്തി ഒന്ന് വൈകീട്ട് ഒരു പൊതു പരിപാടി. വൈകീട്ട് ആറിന് ഐ എം എ ഹാളിൽ ആയിരിക്കും. ഡോക്ടർ ലാൽ ഉൾപ്പടെ പലരും ഉണ്ടാകും.

ഡിസംബർ ഇരുപത്തി ആറ് – ഉച്ചക്ക് രണ്ടു മണിക്ക് കോഴിക്കോട്, സ്ഥലം പിന്നെ പറയാം.

ഡിസംബർ മുപ്പത്തി ഒന്ന് രാവിലെ പത്തു മുതൽ തുമ്മാരുകുടി കാണണം എന്നുള്ളവർക്ക് വെങ്ങോലയിലേക്ക് സ്വാഗതം, ലഞ്ചും പുളുവും ഫ്രീ. വരുന്നവർ മുൻകൂട്ടി പറയണം എന്ന് മാത്രം

ഡിസംബർ മുപ്പത്തി ഒന്ന് വൈകീട്ട് നാലുമണിക്ക് വെങ്ങോലയിലെ കുട്ടികളുമായി ചർച്ച – തൊഴിൽ ജീവിതത്തിന്റെ ഭാവി.

ഇനി ബുക്കിങ്ങ് ഇല്ല !! , പക്ഷെ ഈ പ്രോഗ്രാമിൽ എവിടെ വന്നാലും കാണാം, പരിചയപ്പെടാം. പറ്റിയാൽ വരണം..

ജനുവരിയിൽ അടിപൊളിയായി വേറെ പരിപാടികൾ ഉണ്ട്. വഴിയേ പറയാം…

ലണ്ടനിൽ പോയി മഞ്ഞത്ത് കാറ് തള്ളിയതിന്റെ ആണെന്ന് തോന്നുന്നു, ചെറിയ ഫ്ലൂ ഉണ്ട്. ഫേസ്ബുക്കിൽ തള്ളുന്ന പോലല്ല മഞ്ഞിൽ ഇറങ്ങി തള്ളുന്നത് എന്ന് മനസ്സിലായി.

മുരളി തുമ്മാരുകുടി

Leave a Comment