പൊതു വിഭാഗം

കൊറോണക്കാലത്തെ വീട്

ലോക്ക് ഡൌൺ തുടങ്ങുന്ന കാലത്ത് വായനക്കാരോട് കൊറോണക്കാലത്തെ രചനകൾ അയക്കാൻ പറഞ്ഞിരുന്നു. അഞ്ഞൂറോളം ആളുകൾ രചനകൾ അയച്ചു. ആകെ അയ്യായിരം പേജോളമുണ്ട്.

ലോക്ക് ഡൌൺ കഴിയുന്നതിന് മുൻപ് തന്നെ പുസ്തകം പബ്ലിഷ് ചെയ്യണമെന്നതായിരുന്നു ആഗ്രഹം. ലേഖനങ്ങളുടെ എണ്ണവും വലുപ്പവും കാരണം അവ വായിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യാൻ തന്നെ ഏറെ സമയം വേണ്ടി വരുന്നു. ഞങ്ങൾ ഈ പ്രൊജക്ടിൽ ഇപ്പോഴും സജീവമാണ്. ഓരോ ആഴ്ചയും ഡി സി ബുക്‌സുമായി ആശയവിനിമയം നടത്തുന്നുണ്ട്.

ഒരു പുസ്തകത്തിന് വേണ്ടതിലും എത്രയോ കൂടുതൽ രചനകളാണ് ലഭിച്ചിരിക്കുന്നത് എന്നതിനാൽ ഒന്നിൽ കൂടുതൽ പുസ്തകങ്ങൾ ഉണ്ടാകും. ആദ്യത്തെ ഏകദേശം അന്പത് രചനകളുടെ സമാഹാരമാണ് ഇപ്പോൾ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട രചനകളുടെ എഴുത്തുകാർക്ക് നേരിട്ട് ഡി സി ബുക്സിൽ നിന്നും മെയിൽ വരും. പലരുടെ രചനകൾ ചേർത്ത് പുസ്തകം പബ്ലിഷ് ചെയ്യുന്നതിന്റെ ചില സാങ്കേതികത്വം കൂടിയുള്ളതിനാൽ കുറച്ചു കൂടി സമയമെടുത്തേക്കും. എഴുത്തുകാരെയെല്ലാം കൂട്ടി ഒരു റിലീസിംഗ് ഇപ്പോൾ സാധ്യമാകുമോ എന്ന് പറയാനാവില്ലെങ്കിലും അതാണ് ആഗ്രഹം, ശ്രമിക്കാം!

ഒരു പുസ്തകത്തിൽ തീരുന്നതിലും എത്രയോ കൂടുതൽ മെറ്റീരിയലുള്ളതിനാൽ കൂടുതൽ പുസ്തകങ്ങൾ ഉണ്ടാകും. ഏറ്റവും വേഗത്തിൽ തന്നെ ഇ-ബുക്ക് ആയി അവ പബ്ലിഷ് ചെയ്യണമെന്നും പ്രിന്റ് ഓൺ ഡിമാൻഡ് ആയി ലഭ്യമാക്കണം എന്നുമാണ് പ്ലാൻ. ആദ്യത്തെ പുസ്തകത്തിന്റെ തിരക്ക് കഴിഞ്ഞാൽ അതിന്റെ പണി ആരംഭിക്കും. അപ്പോഴും കാര്യങ്ങൾ എഴുത്തുകാരെ നേരിട്ട് അറിയിക്കും.

രചനകൾ അയച്ച എല്ലാവർക്കും നന്ദി. നിങ്ങളെ പോലെതന്നെ ഏറ്റവും വേഗത്തിൽ ബുക്ക് പ്രസിദ്ധീകരിക്കണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. നന്നായി എഡിറ്റ് ചെയ്ത്, പുസ്തക പ്രസാധനത്തിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ പ്രസിദ്ധീകരിക്കാൻ പറ്റൂ എന്നത്  മനസ്സിലാക്കുമല്ലോ.

മുരളി തുമ്മാരുകുടി

കേരളത്തിൽ ആളുകളുടെ കൊറോണപ്പേടി ഏറെക്കുറെ കുറഞ്ഞതുകൊണ്ടും മറ്റു തിരക്കുകൾ അനവധി ഉള്ളതു കൊണ്ടുമാണ് പുതിയ ലേഖനങ്ങൾ കുറഞ്ഞിരിക്കുന്നത്. കാര്യങ്ങളുടെ പോക്കനുസരിച്ച് വേണ്ടി വന്നാൽ ഒരു വരവുകൂടി വരും.

(കവർ ഡിസൈൻ ഡ്രാഫ്റ്റ് ചെയ്ത സേതുവിന് നന്ദി)

No photo description available.

Leave a Comment