പൊതു വിഭാഗം

കേരളത്തിലെ എഞ്ചിനീയറിങ്ങ് കൊളേജുകൾക്കായി സുരക്ഷാ വിഷയത്തിൽ വെബ്ബിനാർ.

കോവിഡ് കാലം ആണെങ്കിലും നമ്മുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളെല്ലാം അവിടെത്തന്നെയുണ്ട്. ഞാൻ എപ്പോഴും പറയാറുള്ളതു പോലെ ഓരോ വർഷവും കേരളത്തിൽ പതിനായിരക്കണക്കിന് അപകടങ്ങളുണ്ടാകുന്നു, ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു. എന്നിട്ടും സുരക്ഷാ വിഷയങ്ങളിലുള്ള അറിവും സുരക്ഷാ ബോധവും ഒന്നും ഇപ്പോഴും വേണ്ടത്ര വർദ്ധിച്ചിട്ടില്ല.
 
സുരക്ഷ എന്നത് എഞ്ചിനീയറിങ്ങ് പഠനത്തിന് പുറത്തുള്ള വിഷയമോ എല്ലാം പ്ലാൻ ചെയ്തതിന് ശേഷം അതിനോട് കൂട്ടിവെക്കേണ്ട ഒന്നോ അല്ല. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ തുടങ്ങിയ അടിസ്ഥാന എഞ്ചിനീയറിങ്ങ് വിഷയങ്ങളിൽ ഒരു പ്രോഡക്ട് / പ്രൊജക്റ്റ് ചിന്തിച്ചു തുടങ്ങുന്ന നിമിഷം മുതൽ സുരക്ഷയെപ്പറ്റിയുള്ള ചിന്തകളും അതിന്റെ ഭാഗമാക്കണം. എൻജിനീയറിങ്ങ് കരിക്കുലത്തിൽ പോലും വേണ്ടത്ര സുരക്ഷ പഠിപ്പിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിൽ ജോലിക്ക് ചെല്ലുന്പോൾ നമ്മുടെ എൻജിനീയർമാർ അപഹാസ്യരാകുന്നു എന്നത് എനിക്ക് വ്യക്തിപരമായ അനുഭവമാണ്.
 
എഞ്ചിനീയറിങ്ങ് കോളേജിൽ എൻറെ സഹപാഠിയും, അനവധി രാജ്യങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷാ വിദഗ്ദ്ധനായി ജോലി ചെയ്തിട്ടുള്ള ആളുമായ ജോസി ജോൺ കേരളത്തിലെ വിദ്യാർത്ഥികൾക്കായി സുരക്ഷ വിഷയങ്ങളിൽ വെബ്ബിനാർ നടത്താൻ തയ്യാറായിട്ടുണ്ട്. മുംബെ വിമാനത്താവള നിർമ്മാണ കാലത്ത് അവിടുത്തെ സുരക്ഷയുടെ ചീഫ് ആയിരുന്നു, ഇപ്പോൾ ടാറ്റ കൺസൾട്ടിങ് എഞ്ചിനീയറിങ്ങിന്റെ സുരക്ഷാ വിഭാഗം തലവനാണ്.
വെബ്ബിനാറുകൾ സംഘടിപ്പിക്കാൻ താല്പര്യമുള്ളവർ അദ്ദേഹത്തെ ബന്ധപ്പെടുക. josyjohn1@gmail.com, 8007754411 for WhatsApp.
ഈ അവസരം നന്നായി ഉപയോഗിക്കുക. നിങ്ങളുടെ സുഹൃത്തുക്കളിൽ എഞ്ചിനീയറിങ്ങ് അധ്യാപകരോ വിദ്യാർത്ഥികളോ ഉണ്ടെങ്കിൽ ഈ പോസ്റ്റ് ഷെയർ / ടാഗ് ചെയ്യുക. Josy John Keshav Mohan
മുരളി തുമ്മാരുകുടി

Leave a Comment