പൊതു വിഭാഗം

കുട്ടികളെ സുരക്ഷിതരാക്കേണ്ടേ?

സുരക്ഷിതമായ ബാല്യം കുട്ടികളുടെ അവകാശമാണ്. പോരാത്തതിന് കുട്ടികൾ നമ്മുടെ ഭാവിയും. അവർ സുരക്ഷിതരായി വളരേണ്ടത് സമൂഹത്തിന്റെ മൊത്തം ആവശ്യമാണ്.
 
ഇക്കാര്യത്തിൽ നമ്മുടെ സമൂഹം പലപ്പോഴും പരാജയപ്പെടുന്നു. ഷഫീക്ക് മുതൽ അതിഥി വരെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ഓരോ വർഷവും കുട്ടികൾക്കെതിരായ അക്രമങ്ങൾ കൂടി വരുന്നു. പഠനങ്ങളും കമ്മീഷനുകളും ഒക്കെയുണ്ടെങ്കിലും കാര്യങ്ങളിൽ മാറ്റമില്ല.
 
ഈ വിഷയത്തിൽ രമ്യയുടെ Remya Harikumar സീരീസ് വായിച്ചിരിക്കേണ്ടതാണ്. സാധാരണഗതിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായി രണ്ടു ദിവസം മാത്രമേ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇടപെടൂ. അതുകൊണ്ടുതന്നെ നന്നായി പഠിച്ച്, ആളുകളോട് സംസാരിച്ച് തയ്യാറാക്കിയ ഈ സീരീസ് അഭിനന്ദനം അർഹിക്കുന്നു, അത് പ്രസിദ്ധീകരിച്ച മാതൃഭൂമിയും.
പതുക്കെയെങ്കിലും നമ്മുടെ കുട്ടികളുടെ ദുഃഖം സമൂഹം അറിയുമെന്നും എന്തെങ്കിലും പരിഹാരം ചെയ്യുമെന്നും കരുതാം.
 
മുരളി തുമ്മാരുകുടി
 
https://www.mathrubhumi.com/social/social-issues/specials/child-abuse/child-abuse-special-series-part-4-1.3918095

Leave a Comment