പൊതു വിഭാഗം

കുടന്പുളി ഇട്ടു വച്ച മത്തിക്കറി (തടി കുറയാൻ ബെസ്റ്റ്)

 
കരി കൊണ്ട് പല്ലു തേക്കുന്നതിന്റെ ഗുണഗണങ്ങൾ യൂറോപ്പിൽ മാധ്യമങ്ങളിൽ നിറയുകയാണ്. മര്യാദക്ക് രാവിലെ ഉമിക്കരി കൊണ്ട് പല്ലു തേച്ചിരുന്ന ഞങ്ങളെ ബ്രഷും പേസ്റ്റും കാണിച്ചു തന്ന് ‘പുരോഗമനക്കാരാക്കിയവരുടെ’ പിതൃസ്മരണ ചെയ്യാമെന്ന് തോന്നുന്നു. ഇപ്പോൾ കരിക്ക് മുപ്പത് ഗ്രാമിന് നാലു ഫ്രാങ്കായി കടയിൽ വിൽക്കുന്നു, അതായത് ഒരു കിലോക്ക് പതിനായിരം രൂപക്ക് അടുത്ത് !
 
“Activated charcoal toothpastes are a rebirth of ancient medicine techniques. In theory, [it] binds to everything in its path—stains, tartar, bacteria, viruses (and maybe even your tonsils),” explains cosmetic dentist Peter Auster.
 
ഇതിന് മുൻപ് വെളിച്ചെണ്ണ ആയിരുന്നു ഇംഗ്ലണ്ടിൽ ക്രേസ് ആയത്.
 
Coconut oil is one of the few foods that can be classified as a “superfood.”
 
Its unique combination of fatty acids can have positive effects on your health.
 
This includes fat loss, better brain function and various other impressive benefits.
 
അരക്കിലോ വെളിച്ചെണ്ണയ്ക്ക് പതിമൂന്നു ഫ്രാങ്കാണ്, കിലോക്ക് ആയിരത്തി അറുന്നൂറ് രൂപ.
 
തലയിൽ തേക്കാനും അവിയലിൽ പച്ചക്കൊഴിക്കാനും വെളിച്ചെണ്ണ ഉപയോഗിച്ചിരുന്ന നമ്മളെ കൊളസ്ട്രോളെന്നും മറ്റും പറഞ്ഞു പേടിപ്പിച്ച് മറ്റെണ്ണകളിലേക്ക് മാറ്റിയിട്ടാണിപ്പോൾ ഈ സൂപ്പർഫുഡ് കൊലച്ചതി.
 
അതിന്റിടക്കാണ് നമ്മുടെ കുടംപുളി ഭാരം കുറക്കാനുള്ള ഉത്തമ ഉദാഹരണമായി അമേരിക്കയിലെ ചിലർ പ്രമോട്ട് ചെയ്ത് തുടങ്ങിയത്.
 
Garcinia cambogia, a tropical fruit also known as the Malabar tamarind, is a popular weight-loss supplement. People say it blocks your body’s ability to make fat and it puts the brakes on your appetite. It could help keep blood sugar and cholesterol levels in check, too. You’ll find it in bottles on the shelf at the store as well as mixed with other ingredients in diet products.
 
വീട്ടിൽ വെറുതെ വീണു ചീഞ്ഞു പോകുന്ന സാധനമാണ്. ഗുളിക രൂപത്തിൽ കുപ്പിയിലാക്കിയാൽ അറുപത് ഗ്രാമിന് മുപ്പത് ഫ്രാങ്ക്, അതായത് കിലോക്ക് മുപ്പതിനായിരം രൂപ !! എൻറെ ഡിങ്കാ !!
 
ഉമിക്കരിക്കും കുടന്പുളിക്കും ഒക്കെ ഈ വിദഗ്ധർ പറയുന്ന ഗുണമുണ്ടോ എന്നൊന്നും എനിക്കൊരു ഐഡിയ ഇല്ല. സത്യത്തിൽ ഈ ഹെൽത്ത് ഫുഡ്, സൂപ്പർ ഫുഡ്, ഡി ടോക്‌സ് ഒക്കെ ചുമ്മാ തട്ടിപ്പാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഇത്തരം പരസ്യങ്ങളിൽ വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകൾ ലോകത്ത് ഉണ്ട്. അവരുടെ കയ്യിൽ പണവും ഉണ്ട്.
 
ഇവിടെയാണ് നമ്മുടെ അവസരം ഇരിക്കുന്നത്. എന്നാണ് നമ്മുടെ കർഷകരെ വിദേശത്തു നടക്കുന്ന ഇത്തരം മാർക്കറ്റിങ്ങ് തന്ത്രങ്ങൾ എല്ലാം പഠിപ്പിക്കുന്നതും അതനുസരിച്ചു വെളിച്ചെണ്ണയും കുടന്പുളിയും ഒക്കെ കയറ്റി അയച്ചു നാല് ഡോളർ ഉണ്ടാക്കാൻ സഹായിക്കുന്നതും ?
 
മുരളി തുമ്മാരുകുടി

Leave a Comment