പൊതു വിഭാഗം

കടുവ വരുന്നേ…

“ദാ കടുവ വരുന്നേ” എന്ന് വെറുതെ പറഞ്ഞുനാട്ടുകാരെ പേടിപ്പിച്ച ഒരു കുട്ടിയുടെ കഥ ഞങ്ങൾ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. പയ്യൻ സ്ഥിരം പറഞ്ഞുകൊണ്ടിരുന്നതിനാൽ പിന്നെപ്പിന്നെ ആരും അവൻ പറഞ്ഞാൽ ശ്രദ്ധിക്കാതായി. അവസാനം ഒരിക്കൽ കടുവ ശരിക്കും വന്നു, പയ്യൻ വിളിച്ചുകൂവിയിട്ടും ആരും ഓടിവന്നില്ല, കടുവ പയ്യനെ ശാപ്പിടുകയും ചെയ്തു. ഇതാണ് കഥ. ഒരു കാര്യവും വെറുതെ പറഞ്ഞ് ആളുകളെ കളിപ്പിക്കരുത് എന്നാണ് ഗുണപാഠമായി അന്ന് മനസ്സിലായത്.

വാസ്തവത്തിൽ ഈ കടുവ കഥയുടെ ശരിയായ ഗുണപാഠം അവസാനം ഒരു കടുവ വന്നു എന്നതാണ്. പയ്യൻ ആദ്യമേ പറഞ്ഞപ്പോൾ തന്നെ നാട്ടുകാർ കടുവ വരാതിരിക്കാനായി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ നമുക്ക് ശുഭപര്യവസായിയായ ഒരു കഥ കിട്ടിയേനെ.

ഞാൻ എപ്പോഴും ഈ ദുരന്തം എന്നൊക്കെ പറയുകയും ദുരന്തം ഒന്നും വരാതിരിക്കുകയും ചെയ്യുമ്പോൾ കടുവക്കഥ നിങ്ങൾക്ക് ഓർമ്മ വരുന്നുണ്ടാകാം. കടുവ അവസാനം വന്നു എന്ന കാര്യമാണ് പക്ഷെ ഞാൻ ഓർക്കുന്നത്. കാരണം, ഞാൻ കടുവയെ കണ്ടിട്ടുണ്ട്. ഭീകരനാണവൻ, കൊടും ഭീകരൻ !!

സംഭവിക്കാവുന്ന ദുരന്തത്തെപ്പറ്റി, അതൊഴിവാക്കാൻ ഭൂവിനിയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി വീണ്ടും ഒരു ലേഖനം.

http://www.mathrubhumi.com/features/social-issues/edit-page-1.2263200

Leave a Comment