പൊതു വിഭാഗം

ഓണാശംസകൾ!

ജനീവയിൽ നേരം വെളുക്കുന്നതേ ഉള്ളൂ. ഇന്നലെ രാവിലെ മുതൽ വാട്ട്സാപ്പിലും മെസ്സഞ്ചറിലും ഇ മെയിലിലുമായി ഓണാശംസകൾ വന്നു നിറയുകയാണ്. സന്തോഷം.

ഇതൊരു അസാധാരണ ഓണമാണ്. ആശങ്കകളുടെ നടുവിൽ പ്രതീക്ഷയോടെ ഭാവിയെ നോക്കുന്ന ഓണം. കൂട്ടംകൂടിയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കിയ വള്ളംകളിയോ ഓണത്തല്ലോ ഇല്ലാത്ത ഓണമാണ്.

ഓണത്തിന്റെ ഓർമ്മകൾ എപ്പോഴും സന്തോഷത്തിന്റേതാണ്. ഈ വർഷവും അതിന് മാറ്റമില്ല. ഏതൊരു സംഘർഷത്തിന്റെ നടുവിലും സന്തോഷത്തിന്റെ ഒരു കുമിള (ബബിൾ) നമുക്ക് ചുറ്റും ഉണ്ടാക്കിവെക്കുക എന്നതാണ് കെട്ട കാലത്തെ അതിജീവിക്കുവാനുള്ള ഏറ്റവും നല്ല, വിശ്വസനീയമായ, പരീക്ഷിച്ചു വിജയിച്ച എന്റെ രീതി. 

സാധാരണനിലയിൽ ഓണത്തിന് നാട്ടിലുള്ള മക്കളെല്ലാവരും എന്റെ അമ്മയുടെ അടുത്ത് വരുന്നതാണ് രീതി. ഈ വർഷവും അമ്മ തുമ്മാരുകുടിയിൽ അനിയനോട് ഒപ്പമുണ്ടെങ്കിലും എല്ലാവരുടേയും ആരോഗ്യത്തെ കരുതി സദ്യകൾ സ്വന്തം വീടുകളിലും ആശംസകൾ വീഡിയോ കോളിലുമാണ്. ഒരുമിച്ചു കൂടാൻ ഇനിയും സമയമുണ്ടല്ലോ.

നാട്ടിൽ ഇല്ലെങ്കിലും ഓണത്തിന്റെ മൂഡിൽ തന്നെയാണ് ഞാനും. ഈ ഓണവും സന്തോഷമായി, പ്രതീക്ഷകളോടെ തന്നെയാണ് ഞാനും വരവേൽക്കുന്നത്.

എന്റെ സുഹൃത്തുക്കൾക്കും വായനക്കാർക്കും ഓണാശംസകൾ..!

മുരളി തുമ്മാരുകുടി

(ചിത്രത്തിൽ അമ്മയും അനിയനും കുടുംബവുമാണ്, ചിത്രത്തിൽ ഇല്ലാത്ത മകനാണ് ചിത്രം എടുത്തത് !)

 

Leave a Comment