പൊതു വിഭാഗം

ഓട്ടിസത്തെപ്പറ്റി അറിയാൻ…

 ഓട്ടിസം എന്ന വാക്ക് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഇതിനൊരു മലയാളം വാക്ക് ഇല്ലാത്തതും.
 
ഓട്ടിസം ഒരു രോഗമല്ലെന്ന് മാത്രമല്ല ഓട്ടിസമുള്ള പലരും നമ്മളെക്കാൾ ബുദ്ധിയുള്ളവരുമാണ്. നമുക്ക് പരിചയമില്ലാത്ത അവരുടെ ലോകം നമ്മൾ മനസ്സിലാക്കുകയാണ് ഏറ്റവും പ്രധാനം.
 
ഓട്ടിസത്തെക്കുറിച്ച് ജനങ്ങളെ കൂടുതൽ അറിയിക്കാനും അങ്ങനെയുള്ളവരെ നമ്മളുമായി അടുപ്പിക്കാനും ശ്രമിക്കുന്നവരെ നാം പരമാവധി പ്രോത്സാഹിപ്പിക്കണം.
അന്താരാഷ്ട്ര ഓട്ടിസം ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായിട്ടുള്ള Eden Child Development Center വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇംഗ്ലണ്ടിൽ നിന്നും പരിശീലനം നേടിയ ഷംജിത് ഇറത്താലിയും എൻറെ സുഹൃത്തായ റിബ്‌സാനും ഒക്കെയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
 
രണ്ടാം തിയതി പൊതു പണിമുടക്ക് ആയതിനാൽ ഏപ്രിൽ ഒന്നാം തിയതിയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. കോഴിക്കോട്ടും പരിസരത്തുമുള്ളവർ ദയവായി പങ്കെടുക്കുമല്ലോ. അല്ലാത്തവർ ഈ മെസ്സേജ് കോഴിക്കോടുള്ള സുഹൃത്തുക്കളെ ടാഗ് ചെയ്ത് ഷെയർ ചെയ്യുമല്ലോ…
 
മുരളി തുമ്മാരുകുടി.
 

Leave a Comment