പൊതു വിഭാഗം

ഒന്നു കൊണ്ടറിയേണം രണ്ടിന്റെ ബലാബലം..

ഒന്നു കൊണ്ടറിയേണം രണ്ടിന്റെ ബലാബലം..

വടക്കേ ഇന്ത്യയിൽ ഭൂമി കുലുങ്ങി എന്ന് വാർത്ത. ഉത്തരാഖണ്ഡിലെ പിപ്പൽകോട്ടി സ്ഥലത്താണ് പ്രഭവ കേന്ദ്രം. മൊമന്റ്റ് സ്കേലിൽ 5.1 ആണ് അമേരിക്കൻ ജിയോളജിക്കൽ സർവീസ് ഇന്ന് റിപ്പോർട്ട് ചെയ്തത്. അതത്ര വലുതല്ല, പക്ഷെ വെറും പത്തു കിലോമീറ്റർ ആഴത്തിലാണ് തുടക്കം. ആ പ്രദേശത്തെ വീടുകൾ കല്ലുകൾ ഒക്കെ വച്ച് ഉണ്ടാക്കിയതാണെങ്കിൽ കുഴപ്പമാകാൻ അത് മതി. പതിനായിരത്തോളം പേരെ കൊന്ന ലാത്തൂർ ഭൂമി കുലുക്കം 6.1 ആയിരുന്നു, പക്ഷെ അതും പത്തു കിലോമീറ്റർ ആഴത്തിൽ ആയിരുന്നു. ഭൂമി കുലുക്കം അല്ല കെട്ടിടങ്ങൾ ആണ് ആളെ കൊല്ലുന്നത് എന്നതാണ് സത്യം.

ഈ ഭൂമി കുലുക്കം ഡൽഹിയിൽ ഒക്കെ അറിഞ്ഞിട്ടുണ്ടാകണം, പക്ഷെ തൽക്കാലം അവിടെ പ്രശ്നം ഒന്നും ഉണ്ടാകില്ല. നല്ല ഭൂമി കുലുക്കങ്ങളുടെ പാര്യമ്പര്യം ഉള്ള സ്ഥലം ആണ് ഡൽഹി, അത് കൊണ്ട് നിങ്ങൾക്കുള്ളതും വരും. അന്ന് ആളെ കൊല്ലുന്ന കെട്ടിടങ്ങൾ ഇല്ലാതെ നോക്കിയാൽ മതി.

https://earthquake.usgs.gov/earthquakes/eventpage/us1000bmru#executive

Leave a Comment